ആറ്റുമണല്‍ പായയില്‍...; ലാലേട്ടന്റെ പാട്ട് റണ്‍ ബേബി റണ്ണില്‍
posted on:
27 Aug 2012
മോഹന്‍ലാല്‍ വീണ്ടും ഗായകനായി. തിരുവോണനാളില്‍ പ്രദര്‍ശനത്തിനെത്തുന്ന ജോഷി ചിത്രമായ റണ്‍ ബേബി റണ്ണിലാണ് മോഹന്‍ലാല്‍ പാടി അഭിനയിക്കുന്ന ഗാനമുള്ളത്. ആറ്റുമണല്‍ പായയില്‍...എന്ന് തുടങ്ങുന്ന ഗാനം ഓഡിയോ റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് തന്നെ ഹിറ്റായി കഴിഞ്ഞു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രതീഷ് വേഗ ഈണമിട്ട ഈ ഗാനം തന്നെയാണ് ഇതിലെ ഹൈലൈറ്റ്.
ഏറ്റവും ഒടുവില്‍ ബ്ലസിയുടെ പ്രണയത്തിലാണ് മോഹന്‍ലാല്‍ പാടിയത്. അതിന് മുമ്പ് സ്ഫടികം, പ്രജ, ചതുരംഗം, എയ് ഓട്ടോ, തന്മാത്ര, ബാലേട്ടന്‍, കണ്ണെഴുതി പൊട്ടും തൊട്ട്, ഭ്രമരം തുടങ്ങിയ ചിത്രങ്ങളിലും ലാലിന്റെ വക ഗാനങ്ങളുണ്ടായിരുന്നു. സച്ചി-സേതു ടീമിലെ സച്ചി ആദ്യമായി സ്വതന്ത്ര തിരക്കഥാകൃത്താകുന്ന റണ്‍ ബേബി റണ്‍ വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള മത്സരവും അനുബന്ധവിഷയങ്ങളുമാണ് വിഷയമാക്കുന്നത്. ചിത്രത്തില്‍ അമല പോളാണ് മോഹന്‍ലാലിന്റെ നായിക.