ഗിന്നസ്‌പക്രു സംവിധായകനാവുന്നു

posted on:

25 Aug 2012

തിരുവനന്തപുരം: 'കുട്ടിയും കോലും' എന്ന ചിത്രത്തിലൂടെ ഗിന്നസ്പക്രു സംവിധായകനാവുന്നു. ചിത്രത്തിന്റെ കഥയും പക്രുവിന്‍േറതുതന്നെ. ചിത്രത്തില്‍ ഒരു കഥാപാത്രത്തെ പക്രു അവതരിപ്പിക്കുന്നുണ്ട്. സപ്തംബര്‍ അഞ്ചിന് കൊച്ചിയിലാണ് ചിത്രത്തിന്റെ പൂജയെന്ന് ഗിന്നസ്പക്രു എന്ന അജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

നാട്ടിന്‍പുറത്തെ കുട്ടികളുടെ വിനോദമായ 'കുട്ടിയും കോലും' എന്ന കളിയില്‍നിന്നാണ് കഥയുടെ പിറവി. തന്റെ കഥ കേട്ടശേഷം 'കുട്ടീ നിനക്കിത് പറ്റും' എന്ന വിനയന്‍സാറിന്റെ വാക്കുകളാണ് തന്നെ സംവിധായകന്റെ വേഷം അണിയാന്‍ പ്രേരിപ്പിച്ചതെന്ന് പക്രു പറഞ്ഞു.

ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ പാലക്കാട്ടെ കൊല്ലങ്കോടാണ്.

ചിത്രത്തിലെ നടീനടന്മാരെ തീരുമാനിച്ചിട്ടില്ല. യുണൈറ്റഡ് ഫിലിംസിന്റെ ബാനറില്‍ അന്‍സാറാണ് ചിത്രം നിര്‍മിക്കുന്നത്. 'മൈ ബിഗ് ഫാദറി'ന്റെ തിരക്കഥ രചിച്ച സുരേഷും സതീഷുമാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കള്‍.

ചിത്രത്തിനും ഗിന്നസ് റെക്കോഡ് ലക്ഷ്യമിടുന്നുണ്ടോ എന്ന ചോദ്യത്തിന് പ്രേക്ഷകരുടെ കൈയടിയാണ് തന്റെ റെക്കോഡ് എന്നായിരുന്നു പക്രുവിന്റെ മറുപടി.





Other News In This Section
 1 2 3 NEXT