ടിനി ടോം, ജ്യോതിര്‍മയി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ലിന്‍സന്‍ ആന്റണി സംവിധാനം ചെയ്യുന്ന 'ഹൗസ്ഫുള്‍' കൊച്ചിയില്‍ ആരംഭിച്ചു. മൂവി മാസ്റ്റേഴ്‌സിന്റെ ബാനറില്‍ ജിനോ ജോസഫ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷിജു നമ്പിയത്ത് എഴുതുന്നു. മധു, ഭഗത് മാനുവല്‍, വിജയരാഘവന്‍, ഷമ്മി തിലകന്‍, കുഞ്ചന്‍, നന്ദു, വിജയകുമാര്‍, ലാലു അലക്‌സ്, മന്‍രാജ്, ടോണി, സാജു ആറ്റിങ്ങല്‍, കലാശാല ബാബു, ലക്ഷ്മിപ്രിയ, സുരഭി ലക്ഷ്മി, ആശാ ജോസ്, അംബികാ മോഹന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.