കെ.പി. ഉമ്മറിന്റെ ഓര്‍മകള്‍

posted on:

06 Jul 2012

മലയാള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞുനിന്നിരുന്ന കെ.പി. ഉമ്മര്‍ എഴുതിയ ഓര്‍മക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ എത്തുന്നു. വെള്ളിയാഴ്ച കോഴിക്കോട് പ്രസ് ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ ഷാജി എന്‍. കരുണ്‍ പുസ്തകം പ്രകാശനം ചെയ്യും. സംവിധായകന്‍ രഞ്ജിത് ഏറ്റുവാങ്ങും. പത്രപ്രവര്‍ത്തകനായ എ.വി. ഫര്‍ദിസ് ആണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.

പല കാലങ്ങളിലായി കെ.പി. ഉമ്മര്‍ എഴുതിയ അനുഭവക്കുറിപ്പുകളാണ് പുസ്തകത്തിലെ പ്രധാന പ്രതിപാദ്യം. ഉമ്മറിനെക്കുറിച്ച് അദ്ദേഹത്തിന്റെ പത്‌നിയുടെ ഓര്‍മക്കുറിപ്പും ഉമ്മറുമായുള്ള അഭിമുഖവും ഐ.വി. ശശിയുടെ അവതാരികയുമുണ്ട്.






Other News In This Section
 1 2 3 NEXT