'ബോധി' നാളെ തിയേറ്ററിലെത്തും

posted on:

05 Jul 2012

തിരുവനന്തപുരം: ശ്രീവിനായക കമ്പയിന്‍സിന്റെ ബാനറില്‍ ജി. അജയന്‍ സംവിധാനം ചെയ്ത 'ബോധി' എന്ന സിനിമ വെള്ളിയാഴ്ച തിയേറ്ററിലെത്തും. ഭാരതത്തിന്റെ ചരിത്രസംഭവങ്ങളിലേക്ക് വെളിച്ചം വീശുന്ന ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കലാഭവന്‍ തിയേറ്ററിലാണ് നടക്കുന്നത്. ഉദ്ഘാടനം മന്ത്രി കെ. ബി. ഗണേശ്കുമാര്‍ നിര്‍വഹിക്കും.

മന്ത്രി അനൂപ്‌ജേക്കബ്, ടി.എന്‍. സീമ എം.പി, സി. പി.ഐ. ജനറല്‍ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരും പങ്കെടുക്കും. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി, പ്രൊഫ. ലക്ഷ്മിനരസുന്റെ 'ദി എസ്സന്‍സ് ഓഫ് ബുദ്ധിസം', ഡോ. ബി.ആര്‍. അംബ്‌ദേകറുടെ 'അംബേദ്കറുടെ ബുദ്ധനും ധര്‍മ്മവും', ടാഗോറിന്റെ 'ചണ്ഡാലിക' എന്നീ കൃതികളെ ആധാരമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത്.

ബാബു അന്നൂര്‍, പൂജ വിജയന്‍, എം.ആര്‍. ഗോപകുമാര്‍, രമേശ് വര്‍മ്മ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് നൗഷാദ് ഷെരീഫും സുമേഷ് ചന്ദ്രനുമാണ്. സംവിധായകന്‍ ജി. അജയന്‍, നിര്‍മാതാവ് ഭാസി ഇരുമ്പനം തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംസാരിച്ചു.