'മാന്ത്രികന്‍' പുരോഗമിക്കുന്നു

posted on:

01 Jul 2012


യെസ് സിനിമാക്കമ്പനിയുടെ ബാനറില്‍ ആനന്ദ്കുമാര്‍ നിര്‍മിച്ച് അനില്‍ സംവിധാനം ചെയ്യുന്ന 'മാന്ത്രികന്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പുനം ബജ്‌വ നായികയാവുന്നു. മുക്ത മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രമേഷ് പിഷാരടി, സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീര്‍, കലാഭവന്‍ ഷാജോണ്‍, ഇ.എ. രാജേന്ദ്രന്‍, റിയാസ്ഖാന്‍, ജയകൃഷ്ണന്‍, ദേവന്‍, അനില്‍ മുരളി, സാദിഖ് , ജയന്‍, മഹേഷ്, ശരത്ചന്ദ്രന്‍ വയനാട്, വിനീത് കുമാര്‍, മുരളി മോഹന്‍, ഇന്ദ്രന്‍സ്, കവിയൂര്‍ പൊന്നമ്മ, സുധാനായര്‍ തുടങ്ങിയവരും വേഷമിടുന്നു. രചന: രാജന്‍ കിരിയത്ത്.