ലോഹിതദാസ് പുരസ്‌കാരം ബോബിക്കും സഞ്ജയിനും

posted on:

29 Jun 2012

കൊച്ചി: മികച്ച തിരക്കഥയ്ക്ക് ചാലക്കുടി ലെജന്‍ഡ്‌സ് ഏര്‍പ്പെടുത്തിയ ലോഹിതദാസ് പുരസ്‌കാരത്തിന് 'ട്രാഫിക്' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ജയും അര്‍ഹരായി.

പുരസ്‌കാരത്തിന് അര്‍ഹരായവര്‍ക്ക് ജൂലായ് 5 ന് ചാലക്കുടി മെഡോസ് ഇന്‍റര്‍നാഷണലില്‍ നടക്കുന്ന സ്മൃതി സന്ധ്യയില്‍ നെടുമുടി വേണു പുരസ്‌കാരം നല്‍കും.

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ ലോഹിതദാസ് എന്‍ഡോവ്‌മെന്‍റ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പുരസ്‌കാര ജേതാക്കള്‍ക്ക് സമ്മാനിക്കുമെന്ന് ജൂറി ചെയര്‍മാന്‍ സിബി മലയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സ്മൃതിസന്ധ്യ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സുന്ദര്‍ദാസ്, ലെജന്‍ഡ്‌സ് പ്രസിഡന്‍റ് ജോസ് യു.വി., സ്മൃതിസന്ധ്യ കണ്‍വീനര്‍ ടോണി പി. തോമസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.