'സ്‌പിരിറ്റ്' കാണാന്‍ രാഷ്ട്രീയഭേദം മറന്ന്

posted on:

22 Jun 2012

തിരുവനന്തപുരം: രഞ്ജിത്ത് സംവിധാനംചെയ്ത മോഹന്‍ലാല്‍ ചിത്രമായ 'സ്പിരിറ്റ്' കാണാന്‍ നിയമസഭാ സാമാജികര്‍ രാഷ്ട്രീയഭേദമില്ലാതെ ഒരുമിച്ചെത്തി. മന്ത്രി കെ.ബാബു, കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല എന്നിവരുമുണ്ടായിരുന്നു കൂട്ടത്തില്‍. ശ്രീകുമാര്‍ തിയേറ്ററില്‍ വ്യാഴാഴ്ച ഫസ്റ്റ്‌ഷോ കാണാനാണ് ഇവരെത്തിയത്.

ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മുല്ലക്കര രത്‌നാകരന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, പി.സി.വിഷ്ണുനാഥ്, എ.പി. അബ്ദുള്ളക്കുട്ടി, ഇ. ചന്ദ്രശേഖരന്‍, കെ.രാജു, ബെന്നിബെഹനാന്‍, കെ.കെ.ലതിക, കെ.എം.ഷാജി തുടങ്ങി അമ്പതോളം ഭരണ, പ്രതിപക്ഷ എം.എല്‍.എ.മാരാണ് സിനിമ കാണാനെത്തിയത്. 'സ്പിരിറ്റ്' മികച്ച ചിത്രമെന്ന് അവര്‍ അഭിപ്രായപ്പെട്ടു.