'ഒരിടൊത്താരു ഫയല്‍വാ'ന്റെ നിര്‍മാതാവ് സുരേഷ്ബാബു അന്തരിച്ചു

posted on:

21 Apr 2012

ആറ്റിങ്ങല്‍: പ്രശസ്ത സിനിമ 'ഒരിടത്തൊരു ഫയല്‍വാന്‍' നിര്‍മാതാവ് സുരേഷ്ബാബു (സുരേഷ് തുണ്ടത്തില്‍-60) അന്തരിച്ചു.

അഞ്ചുതെങ്ങ് കായിക്കര തുണ്ടത്തില്‍ കുടുംബാംഗമായ ഇദ്ദേഹം സംവിധായകന്‍ പദ്മരാജന്റെ അടുത്ത സുഹൃത്തായിരുന്നു. പദ്മരാജന്‍ സംവിധാനം ചെയ്ത ഈ ഒരൊറ്റ സിനിമയാണ് സുരേഷ്ബാബു നിര്‍മിച്ചത്. തുണ്ടത്തില്‍ ഫിലിംസ് എന്ന ബാനറിലാണ് സിനിമ നിര്‍മിച്ചത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിന് ഒട്ടേറെ പുരസ്‌കാരങ്ങളും കിട്ടിയിരുന്നു. പരേതനായ രാമന്‍കുട്ടി മുതലാളിയുടെയും ഭാര്‍ഗവിയുടെയും മകനാണ്.

വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആസ്പത്രിയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ: ജ്യോതി. മക്കള്‍: ശിവരഞ്ജിനി, നൈന്‍ സുരേഷ്. ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് കായിക്കരയിലെ വീട്ടുവളപ്പില്‍. 


Other News In This Section
 1 2 3 NEXT