ബാലചിത്രം: കേശുവിന് ദേശീയ പുരസ്‌കാരം നല്‍കിയതിന് എതിരായ ഹര്‍ജി തള്ളി

posted on:

31 Mar 2012

കൊച്ചി: 2009- 10 ലെ മികച്ച ബാലചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ശിവന്‍ സംവിധാനം ചെയ്ത കേശുവിന് നല്‍കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ദേശീയ പുരസ്‌കാരത്തില്‍ കേശുവിനെ നാമനിര്‍ദേശം ചെയ്ത മേഖല ജൂറിയില്‍ ശിവന്റെ മകന്‍ സന്തോഷ് ശിവന്‍ അംഗമായിരുന്നുവെന്നും അതിനാല്‍ നാമനിര്‍ദേശം തള്ളണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

എന്നാല്‍ കേശു പരിഗണിക്കുമ്പോള്‍ സന്തോഷ് ശിവന്‍ മേഖല ജൂറിയില്‍ നിന്ന് വിട്ടുനിന്നുവെന്ന് ശിവന് വേണ്ടി അഡ്വ. ജോര്‍ജ് പൂന്തോട്ടം ബോധിപ്പിച്ചു. ഈ വാദം പരിഗണിച്ചാണ് ഹര്‍ജി തള്ളിയിട്ടുള്ളത്. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി നേരത്തേ അവാര്‍ഡ് സ്റ്റേ ചെയ്തിരുന്നു.


 Other News In This Section
 1 2 3 NEXT