കണ്ണൂര്‍: ഷേക്‌സ്പിയറുടെ 'ഹാംലറ്റ്' എന്ന പ്രശസ്ത നാടകത്തെ ആസ്പദമാക്കി ബല്‍റാം മട്ടന്നൂര്‍ രചിച്ച തിരക്കഥയില്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്ത 'കര്‍മയോഗി' എന്ന ചിത്രം മാര്‍ച്ച് 9 ന് പ്രദര്‍ശനത്തിനെത്തുന്നു.
ഇന്ദ്രജിത്താണ് നായകന്‍. വടക്കന്‍ മലബാറിലെ യോഗിസമുദായക്കാരുടെ ആചാരാനുഷ്ഠാനങ്ങളാണ് കഥയുടെ പശ്ചാത്തലമാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ പനോരമയിലേക്ക് നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്ന 'കര്‍മയോഗി' ഗോവ, തിരുവനന്തപുരം, അന്താരാഷ്ട്ര ചലിച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
വെനീസ്, ബര്‍ലിന്‍ തുടങ്ങി യൂറോപ്യന്‍ യൂണിയനുകളിലെ പന്ത്രോണ്ടോളം ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലേക്ക് ചിത്രത്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്.