'സെക്കന്‍ഡ് ഷോ' മൂന്നിനെത്തും
29 Jan 2012


മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന 'സെക്കന്‍ഡ് ഷോ' ഫിബ്രവരി മൂന്നിന് തിയേറ്ററുകളിലെത്തുന്നു. എ.ഒ.പി.എല്‍. എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ നവാഗതനായ ശ്രീനാഥ് രാജേന്ദ്രനാണ്. പുതുമുഖങ്ങളായ ബിപിന്‍, അനില്‍ ആന്റോ, അനീഷ് പി. സണ്ണി, രതീഷ് അങ്കമാലി, സുന്ദര്‍, മിഥുന്‍ നായര്‍, വിജയകുമാര്‍, മുരളീകൃഷ്ണ, ജയരാജ് കോഴിക്കോട്, നൂറ രോഹിണി എന്നിവര്‍ക്കൊപ്പം, ബോളിവുഡ് നടന്‍ സുധീഷ് ബേറി, കുഞ്ചന്‍, ബാബുരാജ് എന്നിവരും അഭിനയിക്കുന്നു. ക്യാമറ-സുധീഷ് പപ്പു, തിരക്കഥ-വിനി വിശ്വലാല്‍, ഗാനരചന-കൈതപ്രം, ചന്ദ്രശേഖര്‍ എങ്ങണ്ടിയൂര്‍, സംഗീതം-നിഖില്‍, അവിയല്‍ ബ്രാന്റ്.