'നിദ്ര' തുടങ്ങി

posted on:

10 Dec 2011

സിദ്ധാര്‍ഥ് ഭരതന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'നിദ്ര' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചാലക്കുടിയില്‍ ആരംഭിച്ചു. ലുക്ക്‌സാം ക്രിയേഷന്‍സിന്റെ ബാനറില്‍ സദാനന്ദന്‍ രാങ്കോരത്ത്, ഡെബൊ ബ്രൊദോ മണ്ഡല്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സന്തോഷ് ഏച്ചിക്കാനം എഴുതുന്നു.

സിദ്ധാര്‍ഥ് ഭരതന്‍, ജിഷ്ണു, തലൈവാസല്‍ വിജയ്, വിജയ് മേനോന്‍, മണികണ്ഠന്‍ പട്ടാമ്പി, രാജീവ് പരമേശ്വരന്‍, മാസ്റ്റര്‍ അജ്മല്‍, റിമ കല്ലിങ്കല്‍, സരയു, കവിത, കെ.പി.എ.സി. ലളിത, ശോഭാ മോഹന്‍, അംബികാ മോഹന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. ക്യാമറ: സമീര്‍ താഹിര്‍. ഗാനരചന: റഫീക് അഹമ്മദ്, സംഗീതം: ജാസി ഗിഫ്റ്റ്, വാര്‍ത്താ പ്രചാരണം: എ.എസ്. ദിനേശ്.