തിരുവമ്പാടി തമ്പാന്റെ നായികയാകാന്‍ ഹരിപ്രിയ

posted on:

04 Dec 2011മലയാള സിനിമയിലേക്ക് മറ്റൊരു അന്യഭാഷ നടികൂടി എത്തുന്നു. ശിക്കാറിന് ശേഷം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന തിരുവമ്പാടി തമ്പാനില്‍ ജയറാമിന്റെ നായികയാകാന്‍ കന്നടത്തില്‍ നിന്നും ഹരിപ്രിയ എത്തി. നേരത്തെ സ്‌നേഹയെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രസന്നയുമായി വിവാഹം തീരുമാനിച്ചതോടെ തിരക്ക് കണക്കിലെടുത്ത് സ്‌നേഹ പിന്മാറുകയായിരുന്നു.

പകരമാണ് ഹരിപ്രിയ സിനിമയുടെ ഭാഗമാകുന്നത്. കന്നടയിലാണ് തുടക്കമെങ്കിലും കങ്കവേല്‍ കാക്ക, വല്ലക്കോട്ടൈ, മുരന്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴിലും പില്ല ജമീന്ദറിലൂടെ തെലുങ്കിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞു ഹരിപ്രിയ.