'മഗ്ദലന മറിയം' മലയാളത്തില്‍

posted on:

11 Jun 2011

കൊച്ചി: എഴുപത്തിയേഴ് ഭാഷകളില്‍ നിര്‍മ്മിച്ച ചലച്ചിത്രം 'മഗ്ദലനമറിയം' മലയാളത്തിലും പ്രദര്‍ശനത്തിന് എത്തുന്നു. ക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കഥയാണ് ഈ ചിത്രത്തിന്റേതെന്ന് സിനിമയുടെ സംവിധായകന്‍ ടോമി പുത്തനങ്ങാടി പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ദൃക്‌സാക്ഷിയായ മഗ്ദലനമറിയത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് കഥ വികസിക്കുന്നത്.

പലവിധ കാരണങ്ങളാല്‍ ബന്ധിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായിരുന്ന ചില സ്ത്രീ ജനങ്ങളെ ക്രിസ്തു ബന്ധനങ്ങളില്‍ നിന്നു മോചിതരാക്കുന്നതും അടിച്ചമര്‍ത്തലില്‍നിന്ന് സ്വതന്ത്രരാക്കുന്നതുമായ വസ്തുതകളാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.ടോമി പുത്തനങ്ങാടിയാണ് ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത്. സംഗീതം ജെറി അമല്‍ദേവ്, പുത്തനങ്ങാടി ഡിവൈന്‍ ക്രിയേഷന്‍സാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. Other News In This Section
 1 2 3 NEXT