ഇന്‍സ്‌പെയര്‍ ചലച്ചിത്ര പുരസ്‌കാരം പ്രാഞ്ചിയേട്ടന്‍ മികച്ച ചിത്രം

posted on:

22 May 2011തിരുവനന്തപുരം: ഇന്‍സ്‌പെയര്‍ എന്ന സംഘടനയുടെ രണ്ടാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദ സെയിന്‍റ് ആണ് മികച്ച ചിത്രം. ഇതേ സിനിമയിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടനായും തിരഞ്ഞെടുത്തു. നവ്യാ നായരാണ് മികച്ച നടി (സദ്ഗമയ, യുഗപുരുഷന്‍). ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരം ചലച്ചിത്ര നടന്‍ മധുവിന് നല്‍കുമെന്ന് ജൂറി ചെയര്‍മാന്‍ ശശി പരവൂരും ചലച്ചിത്ര നിരൂപകന്‍ എം. എഫ്. തോമസും പത്രസമ്മേളനത്തില്‍ അറിയിച്ചു.

മറ്റ് പുരസ്‌കാരങ്ങള്‍: സംവിധായകന്‍- ഹരികുമാര്‍ (സദ്ഗമയ), ജനപ്രിയ ചിത്രം-എത്സമ്മ എന്ന ആണ്‍കുട്ടി, സാമൂഹ്യസന്ദേശ ചിത്രം- സൂഫി പറഞ്ഞ കഥ, ജനപ്രിയ സംവിധായകന്‍- ലാല്‍ജോസ് (എത്സമ്മ എന്ന ആണ്‍കുട്ടി), സഹനടന്‍-ബിജുമേനോന്‍ (മേരിക്കുണ്ടൊരു കുഞ്ഞാട്), സഹനടി- ശ്വേതാ മേനോന്‍ (ടി. ഡി.ദാസന്‍ സ്റ്റാന്‍ഡേര്‍ഡ്VI), ഹാസ്യനടന്‍- സുരാജ് വെഞ്ഞാറമൂട് (വിവിധ ചിത്രങ്ങള്‍), പ്രത്യേക ജൂറി പുരസ്‌കാരം- തലൈവാസല്‍ വിജയ് (യുഗപുരുഷന്‍), സംഗീത സംവിധായകന്‍- ബേണി ഇഗേ്‌നഷ്യസ് (മേരിക്കുണ്ടൊരു കുഞ്ഞാട്), ഗാനരചന- റഫീക്ക് അഹമ്മദ് (അന്‍വര്‍), ഗായകന്‍- അഫ്‌സല്‍ (കാര്യസ്ഥന്‍), ഗായിക- മഞ്ജരി (വിവിധ ചിത്രങ്ങള്‍), തിരക്കഥാകൃത്ത്- രഞ്ജിത്ത് (പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദ സെയിന്‍റ്), നവാഗത സംവിധായകന്‍- മോഹന്‍ രാഘവന്‍ (ടി.ഡി. ദാസന്‍ സ്റ്റാന്‍േറര്‍ഡ് VI), പുതുമുഖനടന്‍- നിവിന്‍പോളി (മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്), പുതുമുഖനടി- അഖില (കാര്യസ്ഥന്‍), ക്യാമറാമാന്‍- പ്രദീപ് നായര്‍ (കോക്ക്‌ടെയില്‍), എഡിറ്റിങ്- മഹേഷ് നാരായണ്‍ (ആത്മകഥ), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി പട്ടിക്കര (വിവിധ ചിത്രങ്ങള്‍), കലാസംവിധാനം- കെ. കൃഷ്ണന്‍കുട്ടി (യുഗപുരുഷന്‍), വസ്ത്രാലങ്കാരം- സജി കുന്ദംകുളം (എത്സമ്മ എന്ന ആണ്‍കുട്ടി), മേക്കപ്പ്മാന്‍- പട്ടണം റഷീദ് (യുഗപുരുഷന്‍), സിനിമാലേഖകന്‍- എം.എസ്.ദാസ് മാട്ടുമന്ത (സിനിമാ മംഗളം), സിനിമാധിഷ്ഠിത ടെലിവിഷന്‍ പരിപാടി- മൂവിബസാര്‍ (അമൃതാ ടി. വി.-വിനോദ് വിദ്യാധരന്‍).