വിപിനവാടിക

posted on:

18 Aug 2011

ഇണയെത്തേടി
ഗാനരചന: ആര്‍.കെ. ദാമോദരന്‍
സംഗീതം: ജോണ്‍സണ്‍
ആലാപനം: പി. ജയചന്ദ്രന്‍
സംവിധാനം: ആന്റണി ഈസ്റ്റ്മാന്‍
വര്‍ഷം: 1981
1979 മാര്‍ച്ച് 23 ന് ചെന്നൈ കര്‍പ്പകം സ്റ്റുഡിയോയില്‍ രാവിലെ 9.30 ന് റെക്കോഡ് ചെയ്തു.വിപിനവാടിക കുയിലുതേടി
വിപഞ്ചിയോ മണിവിരലുതേടി
പുരുഷകാമനയിന്നും സ്ത്രീയില്‍
ഇവിടെ ജനിമൃതി പൂക്കും വഴിയില്‍
ഇണയെത്തേടി.. സ്വന്തമിണയെത്തേടി
(വിപിനവാടിക)

തരംഗനൂപുരമണിയുമരുവിക
ളനന്തസാഗരം തേടി
രാഗകുങ്കുമ സന്ധ്യ കന്യക
ശ്രീവിഭാതം തേടി
താളം ചൂടി കാലം പാടി
തനിക്കുമാത്രമിണയില്ലേ?
(വിപിനവാടിക)

മധുകൊതിക്കും ഹൃദയമക്ഷിക
മോഹമഞ്ജരി തേടി
മധുരചുംബന നിര്‍വൃതീ മമ
പ്രണയമുരളിക തേടി
താളം ചൂടി കാലം പാടി
തനിക്കുമാത്രമിണയില്ലേ?
(വിപിനവാടിക)

പുനര്‍ജനി നൂണ്ടു ജന്മം
മോക്ഷ തീര്‍ത്ഥം തേടി
ചിന്തയേതോ ദര്‍ശനത്തിന്‍
ക്ഷേത്രനടകള്‍ തേടി
താളം ചൂടി കാലം പാടി
തനിക്കുമാത്രമിണയില്ലേ?
(വിപിനവാടിക)