ഹൃദങ്ങളുടെ അനുഭവ സമ്പന്നമായ യാത്ര; ഒരു റോഡ് മൂവി പോലെ പോകുന്ന ചിത്രമായിരിക്കും ബാച്ചിലര്‍ പാര്‍ട്ടി. പഴയ സൗഹൃദങ്ങളെയും പുതിയ സൗഹൃദങ്ങളെയും അവിടെ കണ്ടെത്താന്‍ കഴിയുന്നു. മൂന്ന് ദിവസം കൊണ്ട് സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്.
കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായ താരങ്ങളെയാണ് ഈ ചിത്രത്തിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ആ അന്വേഷണത്തില്‍ ചില താരങ്ങളെ കണ്ടെത്തുകയും ചിത്രത്തിന്റെ സബ്ജക്ട് അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. യാതൊരു താരഭാരവും ഇല്ലാതെ കഥാപാത്രത്തിനൊപ്പം താരങ്ങള്‍ ഇറങ്ങിവന്നു. എന്നോടും സിനിമയോടുമുള്ള സ്‌നേഹംകൊണ്ടു സംഭവിച്ചതാണത്. അതിന്റെ ആദ്യ പടിയാണ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ബ്രോഷര്‍. താരങ്ങളില്‍നിന്ന് ഞങ്ങള്‍ ആഗ്രഹിച്ച കഥാപാത്രങ്ങളുടെ രൂപഭാവങ്ങള്‍ മാത്രമാണ് ഞങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഷഹീന്‍താഹയുടെ സ്റ്റില്‍സില്‍ ശ്രീജിത് (ഓള്‍ഡ് മങ്ക്) ആണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്റെ അന്‍വറിനും പോസ്റ്റര്‍ ഡിസൈന്‍ ചെയ്തത് ശ്രീജിത്തായിരുന്നു.
മലയാള സിനിമയില്‍ under rated ആയ ചില താരങ്ങളെ മികച്ച ചില കഥാപാത്രങ്ങളായി ഒരുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. ആദ്യ ചിത്രത്തില്‍ അഭിനയത്തിനുള്ള സ്റ്റേറ്റ് അവാര്‍ഡ് നേടിയ നടനായിരുന്നു റഹ്മാന്‍ ഭായ്. മലയാളത്തിന്റെ അഭിമാനമായിരുന്ന നിരവധി സംവിധായകര്‍ക്കൊപ്പം വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍.
കലാഭവന്‍ മണിയുടെ കാലിബര്‍ മലയാളസിനിമാ പ്രേക്ഷകരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. പക്ഷേ, മലയാള സിനിമയില്‍ ഏറെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നടനാണ് കലാഭവന്‍ മണി. ആ താരത്തിനും പുതുമയുള്ള മുഖമാണ് ബാച്ചിലര്‍ പാര്‍ട്ടി സമ്മാനിക്കുന്നത്.
മലയാള സിനിമയില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിളങ്ങിയ താരമാണ് ഇന്ദ്രജിത്ത്. ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് ഇന്ദ്രജിത്ത് തെളിയിച്ചിട്ടുണ്ട്. ആ ഗണത്തില്‍ അഭിമാനിക്കാവുന്ന ഒരു പുതുമയാര്‍ന്ന കഥാപാത്രമായിരിക്കും ഇത്.
ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ താരഭാരത്തോടെയല്ല പൃഥ്വി ഈ ചിത്രത്തിലെത്തിയത്. കഥാപാത്രത്തെ ആ താരം തിരിച്ചറിഞ്ഞു. മലയാളത്തില്‍ പൃഥ്വിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു കഥാപാത്രമാണത്. അത് തയ്യാറായത് പൃഥ്വിയുടെ തിരിച്ചറിവിന്റെ വലുപ്പംകൊണ്ടാണ്.
ടിപ്പിക്കലായി സിനിമയെ കാണുന്ന യുവനടന്‍, ചിത്രത്തില്‍ ആസിഫ് അവതരിപ്പിക്കുന്ന കഥാപാത്രം ചെയ്യാന്‍ തയ്യാറാകില്ല. പുതിയ തലമുറയിലെ താരം എന്ന നിലയില്‍ തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ആസിഫിന് നല്ല ബോധ്യമുണ്ട്. അങ്ങനെയാണ് ആസിഫ് ഈ ചിത്രത്തിലെത്തിയത്.
നിത്യയാണ് ഈ സിനിമയിലെ നായിക. ബാച്ചിലര്‍ പാര്‍ട്ടിയിലെ ശക്തമായ കഥാപാത്രമാണിത്. മലയാളത്തില്‍ നിത്യയുടെ അത്രയും വേര്‍സറ്റൈല്‍ ആയ നായികയെ ഞാന്‍ കണ്ടിട്ടില്ല. എന്റെ അന്‍വറിലെ പൃഥ്വിരാജിന്റെ പെങ്ങള്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താത്പര്യമില്ലെന്ന് പലരും പറഞ്ഞപ്പോള്‍ നിത്യ വന്ന് ആ കഥാപാത്രം ചെയ്തു. മലയാള സിനിമയുടെ അഭിമാനമായി ഈ താരം മാറും.
യാത്രയുടെ ഭാഗമായി കടന്നുവരുന്ന ഒരു കഥാപാത്രത്തെയാണ് രമ്യ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ ചെയിഞ്ച് ഓവര്‍ ഉണ്ടാക്കുന്ന കഥാപാത്രം.
അതുപോലെ മലയാള സിനിമ കാര്യമായി ഉപയോഗപ്പെടുത്താത്ത മറ്റൊരു താരമാണ് സമ്പത്ത്. ആരണ്യകാണ്ഡം എന്ന തമിഴ് പടം കണ്ടാല്‍ ഈ നടന്റെ ടാലന്റ് നമുക്ക് തിരിച്ചറിയാം. അതുപോലെ വിനായകന്‍, ലെന, ആഷിഷ് വിദ്യാര്‍ത്ഥി തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആദ്യമായി ഞാന്‍ കൊച്ചിവിട്ട് പറയുന്ന ചിത്രമായിരിക്കും ബാച്ചിലര്‍ പാര്‍ട്ടി. എറണാകുളം, മൂന്നാര്‍, മധുരൈ റൂട്ടില്‍ നടക്കുന്ന ചിത്രമായിരിക്കും ഇത്.