അഭിനയത്തിലും പൂക്കുട്ടി

 

കെ.ജി.കാര്‍ത്തിക

 

20 Feb 2012

 

കഥയും പ്രമേയവും ഉള്‍പ്പെടെ അഭിനയത്തിനുമപ്പുറം സിനിമയെ സ്വാധീനിക്കുന്ന പല ഘടകങ്ങളും ആസ്വാദകന്റെ മനസ്സില്‍ ഇടം നേടാറില്ല. നമ്മളറിയാതെ സിനിമയില്‍ ഇഴചേരുന്ന നിരവധി ഘടകങ്ങളുണ്ട്. പലപ്പോഴും പിന്നണി പ്രവര്‍ത്തകരുടെ പ്രയത്‌നങ്ങള്‍ പുറത്തേക്കറിയാറില്ല. അങ്ങനെയിരിക്കെ അണിയറയില്‍ നിന്ന് തിരശ്ശീല മാറ്റി എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ഒരാള്‍ കടന്നു വന്നു. ഓസ്‌കറിന്റെ നെറുകയില്‍ ചുംബിച്ച് ലോക സിനിമയുടെ ശബ്ദമായി മാറിയ റസൂല്‍ പൂക്കുട്ടി.

ഓംകാരത്തിന്റെ നാട്ടില്‍ നിന്നെത്തി ഓസ്‌കാര്‍ കരസ്ഥമാക്കിയ മലയാളികളുടെ സ്വന്തം റസൂല്‍. ദാരിദ്ര്യത്തിന്റെ നിഴലില്‍ നിന്ന് വിജയത്തിന്റെ പടവുകള്‍ കയറി മലയാള നാടിന്റെ മഹിമ ഓസ്‌കാര്‍ വേദിയില്‍ വരെ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞ അദ്ദേഹം സ്ലം ഡോഗ് മില്യണയറിലെ മികച്ച ശബ്ദമിശ്രണത്തിലൂടെയാണ് ലോക ശ്രദ്ധ നേടുന്നത്. ഹോളിവുഡ്, ഹിന്ദി, തമിഴ്, മലയാളം എന്നിങ്ങനെ വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ നിറസാന്നിധ്യമാണ് അദ്ദേഹമിപ്പോള്‍. മലയാളത്തില്‍ പഴശ്ശിരാജയിലെ ശബ്ദലേഖനത്തിന് ദേശീയ പുരസ്‌കാരവും നേടി.

ശബ്ദമിശ്രണത്തിലൂടെ സിനിമയുടെ പിന്നണിയില്‍ നിന്ന് റസൂല്‍ അഭിനയത്തിലൂടെ പ്രേക്ഷകര്‍ക്കു മുന്നിലെത്തുകയാണ്. കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന 'ഫാദേഴ്‌സ് ഡേ' എന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടിയായി തന്നെ അഭിനയിക്കുകയാണ് അദ്ദേഹം. ഒരു പാട്ട് സീനിലാണ് വേഷമിടുന്നത്. പഠിക്കുന്ന സമയത്ത് രജത് കപൂര്‍ സംവിധാനം ചെയ്ത പ്രൈവറ്റ് ഡിറ്റക്ടര്‍ എന്ന ചിത്രത്തില്‍ അതിഥി താരമായി എത്തിയിരുന്നു.

ഞാന്‍ വിനയമുള്ള സിനിമക്കാരനാണ് എന്ന വാചകത്തിലൂടെയാണ് റസൂലിന്റെ ആത്മ കഥയായ ശബ്ദതാരാപഥം ആരംഭിക്കുന്നത്. ശരിക്കും സാധാരണക്കാരനായ മനുഷ്യന്‍. നോക്കിലും വാക്കിലും ലാളിത്യം മുതല്‍കൂട്ടായ വ്യക്തി. ഫാദേഴ്‌സ് ഡേയുടെ ഡബ്ബിങ്ങിനായാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.

? അഭിനയിച്ച് ഡബ്ബ് ചെയ്യുമ്പോള്‍ എന്തു തോന്നുന്നു


വളരെ നല്ല അനുഭവമായിരുന്നു. ഡബ്ബ് ചെയ്യാന്‍ കയറുമ്പോള്‍ മനസ്സില്‍ ആകുലതകള്‍ ഉണ്ടായിരുന്നു. സാധാരണ നമ്മള്‍ ഇതിന്റെ പുറകില്‍ നിന്ന് മറ്റുളളവരോട് അങ്ങനെ ചെയ്യ് എന്നൊക്കെ പറയാറുണ്ട്. പക്ഷേ ഞാനൊരിക്കലും ഡബ്ബ് ചെയ്തിട്ടില്ല. എന്നാലും അറിയാം അഭിനയവും, ഡബ്ബിങ്ങും ബുദ്ധിമുട്ടുളള ജോലിയാണ്. ഡബ്ബിങ്ങ് കഴിഞ്ഞപ്പോള്‍ നന്നായി തോന്നി. നമ്മള്‍ ഒരു ബുക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ ഒരിക്കലും പൂര്‍ണത ലഭിക്കില്ല അതു പോലെയാണ് ഡബ്ബിങ്ങും. റസൂല്‍ പൂക്കുട്ടിയായി അഭിനയിക്കുമ്പോള്‍ പ്രയാസമൊന്നും ഇല്ലായിരുന്നു.

? എങ്ങനെയാണ് ഫാദേഴ്‌സ് ഡേയില്‍ എത്തിയത്


ഫാദേഴസ് ഡേയിലെ പ്രധാന കഥാപാത്രമായ ഷഹീന്‍ വഴിയാണ് ചിത്രത്തിലെത്തുന്നത്. രണ്ടു വര്‍ഷമായി ഈ ചിത്രത്തിനായി ശ്രമിക്കുന്ന ആളാണ് ഷഹീന്‍. കാതലായ കഥയുളള ചിത്രമാണിത്. പിന്നെ കഥയെ കുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കില്ല. ഒരു സംഭാഷണം വരുന്നുണ്ട്.

? ഓസ്‌കര്‍ പോലുള്ള ബഹുമതി അത് വളര്‍ന്നു വരുന്ന തലമുറയ്ക്ക് എത്രത്തോളം പ്രയോജനം ചെയ്യുന്നുണ്ട്


എ.ആര്‍. റഹ്മാനെ പോലുള്ളവര്‍ക്ക് ഇത്തരം ബഹുമതികള്‍ ലഭിക്കുമ്പോള്‍ യുവജനത കൂടുതലായി ഇതിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. ഇതിനെ കുറിച്ച് ആധികാരികമായി പഠിക്കാനും മനസ്സിലാക്കാനും തയ്യാറാകുന്നു. അതുകൊണ്ടു തന്നെ വരും കാലഘട്ടത്തില്‍ സിനിമ എന്നു പറയുന്നത് വിദ്യാഭ്യാസമുളളവരുടെ മേഖലയായി മാറും. മത്സരങ്ങള്‍ ഉണ്ടാവും. സിനിമയുടെ സാങ്കേതിക വശം നോക്കുകയാണെങ്കില്‍ എം.
 1 2 NEXT