ഗുല്‍മോഹറിലെ ചാക്കോ മുതലാളി

posted on:

17 Sep 2008

രാജാമണിയെന്ന സംഗീത സംവിധായകന്‍ വില്ലന്റെ വേഷത്തില്‍ വെള്ളിത്തിരയിലെത്തുന്നു. കേള്‍ക്കുമ്പോള്‍ രസം തോന്നിയേക്കാം. എന്നാല്‍ മലയാള ചലച്ചിത്ര ലോകത്തെ പലരും വിളിച്ച് അഭിനന്ദനം അറിയിക്കുകയാണ് ഗുല്‍മോഹറിലെ ചാക്കോ മുതലാളിയെ.
വെള്ളിത്തിരയിലേക്കുള്ള ചുവടുവെപ്പിനെക്കുറിച്ച് അനുഭവങ്ങള്‍ രാജാമണി പങ്കു വെച്ചു.


വെള്ളിത്തിരയില്‍ ഇതാദ്യമാണോ?

അല്ല, മുന്‍പ് പ്രിയദര്‍ശന്റെ ഹലോ മൈഡിയര്‍ റോങ്ങ് നമ്പറില്‍ മുഖം കാണിച്ചിട്ടുണ്ട്. ഡ്രം ആര്‍ട്ടിസ്റ്റിന്റെ റോളില്‍. തിരുവനന്തപുരം മെരിലാന്റ് സ്റ്റുഡിയോയില്‍ ആയിരുന്നു ഷൂട്ടിങ്. പ്രൊഡ്യൂസര്‍ ആനന്ദേട്ടന്‍. പ്രിയന്‍ വിളിച്ചു പറഞ്ഞു. കോസ്റ്റ്യൂമറെ അയച്ചു. പുതിയ ഡ്ഡ്രസ്സൊക്കെ റെഡി. കൊള്ളാം ഒരു ഡ്രം ആര്‍ട്ടിസ്റ്റിന് ഇത്രയൊക്കെ വേണോ? സിനിമയില്‍ അഭിനയിക്കേണ്ട കാര്യമൊന്നും പ്രിയന്‍ പറഞ്ഞിരുന്നില്ല. ഫിയറ്റ് കാറയച്ചു. മ്യൂസിക് കണ്ടക്ട് ചെയ്യണമെന്നാണ് വിചാരിച്ചത്. ഡിസ്‌കോ ശാന്തി അഭിനയിച്ച ''നീ എന്‍ ജീവന്‍'' എന്ന ഗാനത്തിന്റെ ഷൂട്ടിങ്. ഒരു ഡ്രം ആര്‍ട്ടിസ്റ്റിന്റെ വേഷത്തില്‍ അങ്ങനെ ആദ്യമായി സിനിമയില്‍ 'നടനായി'.

പിന്നീട് അഭിനയമെന്തേ ഉപേക്ഷിച്ചു!

ഓരോ ആള്‍ക്കും ഇന്നത് ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ട്. നമ്മുടെ പണി സംഗീതം. അതിനു തന്നെ സമയം കിട്ടുന്നില്ല. തിരക്കോട് തിരക്ക്. അഭിനയിക്കാന്‍ പലരും വിളിച്ചു. ജയരാജ് തന്നെ പലതവണ വിളിച്ചിട്ടുണ്ട്. ജയന്റെ കളിയാട്ടത്തില്‍ പാശ്ച്ചാത്തല സംഗീതം നല്‍കുമ്പോള്‍ തന്നെ ജയന്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. 'ലാല്‍' എന്ന നടനെ അതിലൂടെ മലയാളത്തിന് പരിചയപ്പെടുത്തിയില്ലേ. അതുപോലെ... വേണ്ട ജയാ എനിക്ക് ശരിയാവില്ല. ഞാന്‍ പലതവണ പറഞ്ഞതാ!

ഗുല്‍മോഹറിലെ വില്ലന്‍ കഥാപാത്രം മുന്‍കൂട്ടി അറിഞ്ഞിരുന്നോ?

ഏയ്. ഇല്ല, ഒരിക്കല്‍ കോഴിക്കോട് എയര്‍ പോര്‍ട്ടില്‍ വെച്ച് സുജാതയോടൊപ്പം സംഗീത പരിപാടിയും കഴിഞ്ഞ് ചെന്നൈയിലേക്ക് തിരിച്ചു പോകുന്ന സമയം. ഫ്‌ളൈറ്റ് അല്‍പ്പം വൈകിയിരുന്നു യാദൃച്ഛികമായി അന്ന് ജയനെ കണ്ടു. ഗുല്‍മോഹറിന്റെ കാര്യം സംസാരിച്ചു. സംവിധായകന്‍ രഞ്ജിത്താണ് നായകന്‍ എന്നൊക്കെ പറഞ്ഞു. പിന്നെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഫോണില്‍ ബന്ധപ്പെട്ടു. മാര്‍ച്ച് മാസത്തില്‍ കോഴിക്കോട്ടേക്ക് വരേണ്ട കാര്യമുണ്ടായിരുന്നു. ബീനയോടൊപ്പം (ഭാര്യ) പുറപ്പെട്ടു. ജയന്‍ പറഞ്ഞു,''ബത്തേരി വരെ വരണം. കാലത്ത് 5 മണിക്ക് വണ്ടി വരും.'' കാലത്ത് 8 മണിക്ക് തന്നെ ബത്തേരിയിലെത്തി. രഞ്ജിത്തുമുണ്ട്. ഹീറോയുടെ റോളില്‍ ആക്ടിങ് തകൃതിയായി നടക്കുന്നു. കുറെ ആദിവാസികളുമുണ്ട്. ആകെ കണ്ടപ്പോള്‍ അല്‍പ്പം പരിഭ്രമം തോന്നി. എന്താണ് ചെയ്യേണ്ടത്? ജയന്‍ പറഞ്ഞു, ''അതാ ഒരു ജീപ്പ് കണ്ടില്ലേ, അത് ഓടിച്ച് ഇവിടെ വരെ എത്തിക്കണം.'' ഓഹോ, ഇത്രയേള്ളൂ. അതേറ്റു. ജീപ്പ് ഓടിച്ച് വന്നു. രണ്ടാമത്തെ ടേക്കില്‍ ഓ.കെയായി. ''സ്റ്റാര്‍ട്ട് ആക്ഷന്‍ കാമറ'', 'ക്ലാപ്പ്' കേട്ടപ്പോള്‍ ഒന്ന് ഞെട്ടി. പിന്നെ കുറെ ഷോട്ടുകള്‍ എടുത്തു. തോക്കെടുത്തും അങ്ങോട്ടും ഇങ്ങോട്ടും നടന്നുമൊക്കെ ഡയലോഗ് എടുത്തു.
ദൈവാധീനമെന്ന് പറയട്ടെ എല്ലാം ആദ്യ ടേക്കില്‍ തന്നെ ഓ.ക്കെ ആയിരുന്നു. ബാക്കി ഇനി കണ്ടശേഷം പ്രേക്ഷകര്‍ പറയട്ടെ.

വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യുന്ന മറ്റു നടന്‍മാര്‍ക്ക് വിലങ്ങുതടിയാകുമോ ഗുല്‍മോഹറിലെ ചാക്കോ മുതലാളി?

ഷോട്ട് കഴിഞ്ഞ്, പലരും വിളിച്ച് അഭിനന്ദിച്ചിട്ടുണ്ട്. ഏതായാലും ജയന്റെ നിര്‍ബന്ധത്തില്‍ വന്നതാ. എനിക്ക് പറഞ്ഞ പണി സംഗീതം. അതുമതി, സില്‍ക്ക് ജുബ്ബയൊക്കെ ചുറ്റിയപ്പോള്‍ ഒരു രസം തോന്നിയിരുന്നു.

ഗുല്‍മോഹറില്‍ സംവിധായകന്‍ ജയരാജുമായുള്ള അനുഭവം?

ഭരതേട്ടന്റെ അസിസ്റ്റന്റായിരിക്കുമ്പോള്‍ തന്നെ ജയനെ എനിക്ക് നന്നായി അറിയാം. ജയന്‍ ഇതില്‍ എനിക്ക് സംവിധായകനായിരുന്നില്ല. ഒല ംമ െമ ലേമരവലൃ. ഢലൃ്യ ഴീീറ ലേമരവലൃ.
നാലു സീനേ ഉണ്ടായിരുന്നുള്ളൂ എനിക്ക്. രണ്ടു ദിവസത്തില്‍ ജയന്‍ എന്റെ റോളൊക്കെ ഭംഗിയാക്കിയിരുന്നു.


താങ്കളുടെ ഘനഗംഭീരമായ ശബ്ദം ഡബ്ബിങ്ങിന് സഹായിച്ചുവോ?

ഡബ്ബിങ്ങ് തിരുവനന്തപുരത്തായിരുന്നു. 'വിസ്മയ' സ്റ്റുഡിയോയില്‍. ശബ്ദം വല്യ കുഴപ്പമില്ലെന്നു തോന്നുന്നു. അല്ലേ?