ഹാസ്യ നടി ഫിലിസ് ദില്ലെര്‍ അന്തരിച്ചു

posted on:

22 Aug 2012


ലോസ് ആഞ്ജലീസ്: അമേരിക്കയിലെ പ്രശസ്ത ഹാസ്യനടിയായിരുന്ന ഫിലിസ് ദില്ലെര്‍ (95) അന്തരിച്ചു.

ഒഹയോവിലെ ലിമയില്‍ 1917-ല്‍ ജനിച്ച ദില്ലെര്‍ റേഡിയോയിലും പരസ്യമേഖലയിലുമാണ് ജോലി തുടങ്ങിയത്. 1950-കളോടെയാണ് ഹാസ്യമേഖലയിലേക്ക് കടന്നത്. 1999-ല്‍ കടുത്ത ഹൃദയാഘാതമുണ്ടായ ദില്ലെര്‍ രോഗംമൂലം ടെലിവിഷനുകളില്‍ പരിപാടി അവതരിപ്പിക്കുന്നതില്‍നിന്നും 2002-ല്‍ വിരമിച്ചു.

ഉച്ചത്തിലുള്ള ചിരിയിലൂടെയും നീളമേറിയ മുടിയിലൂടെയും വസ്ത്രധാരണഭംഗിയിലൂടെയുമാണ് ദില്ലെര്‍ പ്രശസ്തയായിരുന്നത്. ഫാങ് എന്ന സാങ്കല്‍പിക ഭര്‍ത്താവും ചേര്‍ന്നുള്ള കോമാളിത്തരങ്ങളിലൂടെയായിരുന്നു ദില്ലെര്‍ പ്രേക്ഷകരെ കൈയിലെടുത്തിരുന്നത്.

ആദ്യഭര്‍ത്താവ് ഷേര്‍വുഡ് ദില്ലെറാണ് ഹാസ്യം ഒരു കരിയറായി രൂപപ്പെടുത്താന്‍ ദില്ലെറെ നിര്‍ബന്ധിച്ചത്. 37 വയസ്സുള്ളപ്പോള്‍ 1955-ല്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ പര്‍പ്പിള്‍ ഒനിയന്‍ ക്ലബ്ബില്‍ അരങ്ങേറ്റംകുറിച്ചു. തുടര്‍ച്ചയായി 87 ആഴ്ചകളില്‍ ദില്ലെര്‍ ക്ലബ്ബില്‍ പരിപാടികള്‍ അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ചു. 1960-ല്‍ ഷെര്‍വുഡുമായുള്ള 25 വര്‍ഷത്തെ ദാമ്പത്യം തകര്‍ന്നതിനു ശേഷവും അവര്‍ ഹാസ്യതാരമായി തുടര്‍ന്നു. ഇവര്‍ക്ക് അഞ്ച് മക്കളുണ്ട്.











Other News In This Section