അഴിമതി വിരുദ്ധ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനില്ലെന്ന് ഷാരൂഖ് ഖാന്‍

posted on:

13 Nov 2012


ന്യൂഡല്‍ഹി/ കൊല്‍ക്കത്ത: അഴിമതിക്കെതിരായ ഏത് പ്രസ്ഥാനത്തോടും അനുഭാവമാണെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. എന്നാല്‍, സഹപ്രവര്‍ത്തകരായ അനുപം ഖേറിനെയും മഹേഷ് ഭട്ടിനെയും ആമിര്‍ ഖാനെയും പോലെ അവയില്‍ പ്രവര്‍ത്തിക്കാനില്ലെന്നും സിനിമ മാത്രമാണ് തന്റെ മേഖലയെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സിനിമയായ 'ജബ് തക് ഹൈ ജാന്‍' എന്ന സിനിമയുടെ പ്രചാരണത്തിനായി എത്തിയപ്പോഴാണ് ഷാരൂഖ് നയം വ്യക്തമാക്കിയത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലിയ ആരാധകനാണ് താനെന്ന് ഷാരൂഖ് പറഞ്ഞു. അവര്‍ സംസ്ഥാനത്തെ നയിക്കുന്നത് പ്രശംസാര്‍ഹമായ രീതിയിലാണ്. അവര്‍ തീപ്പൊരി നേതാവാണ്. അതാണ് അവരുടെ നേതൃത്വത്തിന്റെ ശൈലി. ഇരട്ടി കഷ്ടപ്പെട്ടാലേ നമ്മുടെ രാജ്യത്ത് ഒരു സ്ത്രീക്ക് ഇത്രമികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനാകൂ -ബംഗാളിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.


 


Other News In This Section