ബോളിവുഡിലെ ബര്‍ത്‌ഡേ ബേബികള്‍...

പി.എസ്. കൃഷ്ണകുമാര്‍

 

posted on:

05 Nov 2012

എതൊരു പിറന്നാള്‍ ആഴ്ചയായിരുന്നു. ബോളിവുഡ് മനംനിറച്ച്, ആഘോഷ പൊലിമയില്‍ ജന്മദിനങ്ങളെ ഒന്നൊന്നായി വരവേറ്റ ബര്‍ത്‌ഡേ ബേബികള്‍ ചില്ലറക്കാരല്ല. ശിശുക്കളുമല്ല. കേള്‍ക്കണോ പേരുകള്‍. എങ്കിലിതാ - ഷാരൂഖ്ഖാന്‍, ഐശ്വര്യറായ് ബച്ചന്‍, അസിന്‍ തൊട്ടുങ്കല്‍. ആഘോഷവേദികള്‍ പലതായിരുന്നു. പക്ഷേ, ആഘോഷങ്ങള്‍ക്കെല്ലാം ഒരേ പകിട്ടും ആവേശവുമായിരുന്നു.

മൂന്ന് പിറന്നാളുകളും ഒന്നിടവിട്ട ദിവസങ്ങളിലായത് യാദൃച്ഛികമെന്ന് പറയാനാവില്ല. പക്ഷേ, മുന്‍വര്‍ഷങ്ങളിലൊന്നും ഇവര്‍ ഒരേ ദിനം പിറന്നാള്‍ ആഘോഷിച്ചതായി വാര്‍ത്തയും വന്നിരുന്നില്ല. എന്തായാലും ആഘോഷം പൊടിപൊടിച്ചു എന്നത് നേര്. താരങ്ങളുടെ ആഘോഷം ഫാന്‍സും ഏറ്റെടുത്തതോടെ എല്ലാം 'ഇമ്മിണി ബല്യ' ആഘോഷങ്ങളായി. കേക്ക് മുറിക്കലും മധുരം വിളമ്പലും സദ്യയുണ്ണലും എല്ലാം തകൃതി. പത്രമാധ്യമങ്ങളിലും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്ന ആഘോഷ വാര്‍ത്തകള്‍. ആനന്ദലബ്ധിക്കിനി യെന്തു വേണ്ടൂ....

പുരസ്‌കാരത്തിളക്കത്തില്‍ ഐശ്വര്യയുടെ പിറന്നാള്‍


ആഘോഷങ്ങളുടെ കൂട്ടത്തില്‍ ഏറെ തിളക്കമുള്ളത് ഏതിനെന്ന് ചോദിച്ചാല്‍ ഐശ്വര്യാറായിയുടേതിനെന്ന് പറയേണ്ടിവരും. കാരണം താരപ്പകിട്ടുതന്നെ. ഐശ്വര്യയോടൊപ്പം ബിഗ് ബി അമിതാഭും അഭിഷേക്ബച്ചനും ജയഭാദുരിയും കുഞ്ഞ് ആരാധ്യയും ഒക്കെ ഉണ്ടായിരുന്നു. ക്യാമറക്കണ്ണുകള്‍ ഇവരെയൊക്കെ യഥേഷ്ടം ഒപ്പിയെടുക്കുകയായിരുന്നു. 39-ാം പിറന്നാള്‍ ദിനമായ വ്യാഴാഴ്ചതന്നെ ഐശ്വര്യ ഫ്രഞ്ച് സര്‍ക്കാറിന്റെ പരമോന്നത സിവിലിയന്‍ ബഹുമതി ഏറ്റുവാങ്ങിയത് കൗതുകമായി. ഐശ്വര്യയ്ക്ക് ഇരട്ടിമധുരത്തിന്റെ നിമിഷം. മുംബൈയില്‍ നടന്ന ചടങ്ങില്‍ ഐശ്വര്യ പുരസ്‌കാരം ഏറ്റുവാങ്ങുന്നത് പകര്‍ത്താനും മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു.
മണിക്കൂറുകള്‍ക്കകം തന്നെ ട്വിറ്ററില്‍ അഭിഷേക് ഇങ്ങനെകുറിച്ചു. 'മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഐശ്വര്യയെ മെഡല്‍ചാര്‍ത്തി അലങ്കരിച്ചു. ചടങ്ങ് വര്‍ണാഭമായിരുന്നു. ഈ കാഴ്ച കാണാന്‍ ആരാധ്യയും ഉണ്ടായിരുന്നു.'

'പുരസ്‌കാരം നല്‍കി ആദരിച്ചതില്‍ ഫ്രഞ്ച് സര്‍ക്കാറിനോട് എനിക്ക് അകമഴിഞ്ഞ നന്ദിയുണ്ട്. ഞാനെന്റെ അളവറ്റ നന്ദി അവരെ അറിയിക്കുന്നു.' ഇങ്ങനെയായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ഷൂട്ടിങ്ങിന് താത്കാലികമായി പാക്അപ്പ് പറഞ്ഞാണ് അഭിഷേക് ചടങ്ങിനെത്തിയത്.

ഷാരൂഖിന് ജന്മദിനാശംസാ പ്രവാഹം...


ആരാധകരുടെ തലത്തില്‍ നിന്ന് നോക്കിയാല്‍ സൂപ്പര്‍ ആഘോഷം കിങ് ഖാന്റേതായിരുന്നു. നാടെങ്ങും ആഘോഷം. ഇങ്ങ് കൊച്ചു കേരളത്തിലും അലയൊലികള്‍. ഇവിടെയും കേക്ക് മുറിക്കലും ബഹളവും തകൃതിയായിരുന്നു. സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ മുമ്പന്‍ താന്‍ തന്നെയാണെന്ന് അടിവരയിടുകയായിരുന്നു ഷാരൂഖ്. 47-ാം പിറന്നാള്‍ ആഘോഷിക്കുന്ന നടന്റെ വലിയ ചിത്രങ്ങള്‍ ചില പത്രങ്ങള്‍ നല്‍കി. ഷാരൂഖ്‌സിനിമകളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള പ്രത്യേക ഗാനോപഹാരം പരിപാടികള്‍ സംപ്രേഷണം ചെയ്യാന്‍ ചാനലുകള്‍ മത്സരിച്ചു.

ബോളിവുഡിന്റെ നാനാതുറകളില്‍ നിന്നും ഷാരൂഖിന് ആശംസാ പ്രവാഹമായിരുന്നു. 'ഏറ്റവും ഊര്‍ജസ്വലനായ യുവാവ്' എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് ആരാധകര്‍ ഷാരൂഖിനെ വരവേറ്റത്. സംവിധായകന്‍ കരണ്‍ജോഹര്‍, ദിയമിര്‍സ, തുഷാര്‍ കപൂര്‍, അനഭവ് സിന്‍ഹ, റിതേഷ് ദേശ്മുഖ്, വിവേക് ഒബ്‌റോയി, ശ്രേയസ്ല്‍ പഡെ, അഫ്താബ് ശിവ്ദാസനി, നേഹധൂപിയ.... ഇവര്‍ ഷാരൂഖിന് ചൂടുള്ള ആശംസകള്‍ നേര്‍ന്നവരില്‍ ചിലര്‍ മാത്രം. കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്ന ഒരാശംസ അയച്ചത് ദിയ മിര്‍സയായിരുന്നു. അതിങ്ങനെയാണ്.
'വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാരൂഖ്ഖാന്റെ' ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കേ' എന്നൊരു ഹിറ്റ് ചിത്രം എണ്ണമറ്റതവണ കണ്ട് ആവേശം കൊണ്ടിരുന്ന ഒരു ബാലിക ഹൈദരാബാദിലുണ്ടായിരുന്നു.
 1 2 NEXT