മുംബൈ: മുംബൈ അക്കാദമി ഓഫ് മൂവിങ് ഇമേജസിന്റെ മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് വ്യാഴാഴ്ച തിരിതെളിയും. നാഷണല്‍ സെന്‍റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സിലെ ജാംഷെഡ് ബാബ തിയേറ്ററില്‍ നടക്കുന്ന മേളയുടെ ഉദ്ഘാടനം ബോളിവുഡ് താരം ശ്രീദേവി നിര്‍വഹിക്കും. റിലയന്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റും അമേരിക്കന്‍ എക്‌സ്പ്രസ്സുമാണ് മേളയുടെ പ്രായോജകര്‍.