നാല്പതുകളിലും കത്തിനില്‍ക്കുന്ന പുരുഷസൗന്ദര്യത്തിന്റെ കീര്‍ത്തിമത്ഭാവങ്ങള്‍ ആരൊക്കെ എന്ന് രേഖപ്പെടുത്താന്‍ ബോളിവുഡ് ആസ്വാദകര്‍ക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. 'പ്രൊഫഷണല്‍ രംഗത്തെ ശത്രുക്കള്‍' എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഷാരൂഖ്ഖാനും സല്‍മാന്‍ഖാനുമാണ് അവര്‍ തിരഞ്ഞെടുത്ത ഈ സുന്ദരന്മാര്‍. ഒരു സ്വകാര്യ വാര്‍ത്താ ഏജന്‍സി നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് ഈ താരരാജാക്കന്മാര്‍ വലിയ വോട്ടുനേടി മുന്നിലെത്തിയത്. ഇരുവര്‍ക്കും 46 വയസ്സായി. 47-കാരനായ ആമിര്‍ഖാന്‍, 44-കാരനായ അക്ഷയ്കുമാര്‍, 41-കാരനായ സെയ്ഫ് അലിഖാന്‍ എന്നിവരും മത്സരരംഗത്തുണ്ടായിരുന്നു.