കോലിയെ ബോളിവുഡിന്റെ ക്രീസിലിറക്കാന്‍ പ്രഭുദേവ

posted on:

25 Jul 2012


ഇന്ത്യയുടെ പുതിയ ബാറ്റിങ് ഹീറോ വിരാട് കോലി ബോളിവുഡിന്റെ ക്രീസിലേക്കെന്ന് റിപ്പോര്‍ട്ട്. നടനും കോറിയോഗ്രാഫറും സംവിധായകനുമൊക്കെയായ കോളിവുഡിന്റെ സ്വന്തം പ്രഭു ദേവയാണ് കോലിയെ സിനിമയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. സിനിമയിലേക്കുള്ള ഓഫര്‍ ആദ്യം നിരസിച്ചെങ്കിലും പ്രഭു ദേവയുടെ നിര്‍ബന്ധത്തിന് അദ്ദേഹത്തിന് വഴങ്ങിയെന്നാണ് സൂചന.

അടുത്തിടെ പ്രഭു ദേവ ഒരുക്കിയ പരസ്യ ചിത്രത്തില്‍ കോലി അഭിനയിച്ചിരുന്നു. പ്രമുഖ ഷൂ കമ്പനിയുടെ പരസ്യ ചിത്രത്തിനായാണ് രണ്ട് ദിവസം മാത്രം ഷൂട്ടിങ്ങിനായി ഇരുവരും ഒരുമിച്ചത്.

തൃഷയും സിദ്ദാര്‍ഥും ജോഡികളായി അഭിനയിച്ച തെലുങ്ക് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന ജോലികള്‍ക്കിടയിലാണ് പരസ്യ ചിത്രീകരണത്തിനായി പ്രഭു ദേവ ബാങ്കോക്കിലെത്തിയത്.










Other News In This Section
 1 2 3 NEXT