ബ്യാരി മികച്ച ചിത്രം: വിദ്യാ ബാലന്‍ നടി

posted on:

07 Mar 2012
ന്യൂഡല്‍ഹി: 59 ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പുരസ്‌കാരനേട്ടത്തില്‍ മലയാള സിനിമ പിന്തള്ളപ്പെട്ടപ്പോള്‍ അന്യഭാഷാചിത്രങ്ങളിലൂടെ മലയാളികള്‍ തിളങ്ങി. മലയാളിയായ കെ.പി സുവീരന്‍ സംവിധാനം ചെയ്ത ബ്യാരിയാണ് മികച്ച ചിത്രം. മറാഠി ചിത്രമായ ദേവൂളിനൊപ്പം 'ബ്യാരി' മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിടുകയാണ്.

ബോളിവുഡ് ചിത്രമായ 'ഡേര്‍ട്ടി പിക്ചറ'ിലെ അഭിനയത്തിന് വിദ്യാ ബാലന് മികച്ച നടക്കുള്ള പുരസ്‌കാരം ലഭിക്കുന്നു. 'ദേവൂളി'ലെ അഭിനയത്തിലൂടെ ഗിരീഷ് കുല്‍ക്കര്‍ണിയാണ് മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനായത്. ദക്ഷിണ കന്നഡ പ്രദേശത്ത് മുസ്‌ലിങ്ങള്‍ സംസാരിക്കുന്ന ലിപിയില്ലാത്ത 'ബ്യാരി' ഭാഷയിലെടുത്തതാണ് ബ്യാരി എന്ന ചിത്രം. 'ബ്യാരി'യിലെ നാദിറ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ മലയാളി നടി മല്ലികയ്ക്കും ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ട്.

രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് പ്രാദേശിക ഭാഷാ വിഭാഗത്തില്‍ മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഷെറി സംവിധാനം ചെയ്ത 'ആദിമധ്യാന്ത'ത്തിന് ജൂറിയുടെ പ്രത്യേകം പരാമര്‍ശം ലഭിച്ചു. ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം സുശീന്ദ്രന്‍ സംവിധാനം ചെയ്ത അഴഗാര്‍ സ്വാമിയിന്‍ കുതിരൈ എന്ന തമിഴ് ചിത്രത്തിനാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് അപ്പുക്കുട്ടി മികച്ച സഹനടനുള്ള പുരസ്‌കാരവും സ്വന്തമാക്കി.സില്‍ക് സ്മിതയുടെ ജീവിതം പശ്ചാത്തലമാക്കി മിലാന്‍ ലുത്തീരിയ ഒരുക്കിയ ഡേര്‍ട്ടി പിക്ചറിലെ അഭിനയ മികവില്‍ അവാര്‍ഡിനായി വിദ്യാ ബാലന് കാര്യമായ മത്സരം ആരില്‍ നിന്നുമുണ്ടായില്ല. മലയാളത്തില്‍ നിന്ന് അഞ്ച് ചിത്രങ്ങള്‍ ദേശീയ അവാര്‍ഡിനായി മത്സരിച്ചെങ്കിലും ഒന്നു പോലും അവസാന റൗണ്ടിലെത്തിയില്ല.

പഞ്ചാബി ചിത്രമായ ആന്‍ഹെ ഖോരെ ദാ ദന്‍ എന്ന ചിത്രമൊരുക്കിയ ഗുര്‍വീന്ദര്‍ സിങ്ങാണ് മികച്ച സംവിധായകന്‍. ഗുര്‍ദിയാല്‍ സിങ്ങിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്ര ആവിഷ്‌കാരമാണ് ആന്‍ഹെ ഖോരെ ദാ ദന്‍. ഗുര്‍വീന്ദറിന്റെ കന്നി ചിത്രത്തിനാണ് അദ്ദേഹം രാജ്യത്തെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ബ്യാരിയുടെ സംവിധായകന്‍ സുവീരന്‍
മികച്ച ചലച്ചിത്രഗ്രന്ഥം- ആര്‍.ഡി ബര്‍മ്മന്‍-ദി മാന്‍ ദി മ്യൂസിക്, ജയ് ഭിം കോംറേഡ് സംവിധാനം ചെയ്ത ആനന്ദ് പട്‌വര്‍ധന് നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. 'ആന്‍ വി പ്ലേ ഓണ്‍' നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രമായി.

ഛായാഗ്രഹണം-
സത്യറായ് നാഗ്പാല്‍
ഗാനരചന-
അമിതാഭ് ഭട്ടാചാര്യ
ഗായകന്‍-
ആനന്ദ് ഭാട്ടെ
ഗായിക-
രൂപ ഗാംഗുലി
ചമയം-
വിക്രം ഗെയ്കവാദ്
സ്‌പെഷല്‍ ഇഫക്ട്‌സ്-
റാവണ്‍
മികച്ച കുട്ടികളുടെ ചിത്രം-
ചില്ലര്‍ പാര്‍ട്ടി
നവാഗത ചിത്രം-
സൈലന്റ് പോയറ്റ്
മികച്ച കായിക ചിത്രം-
ഫിനിഷിങ് ലൈന്‍
പരിസ്ഥിതി ചിത്രം-
ടൈഗര്‍ ഡൈനാസ്റ്റി

രോഹിണി ഹട്ടങ്കടി അധ്യക്ഷയായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്. മലയാളത്തില്‍ നിന്ന് കെ.പി കുമാരനും ജൂറിയില്‍ അംഗമായിരുന്നു.

എനിക്ക്്് വിശ്വസിക്കാനാവുന്നില്ല: വിദ്യാബാലന്‍


എന്‍.ശ്രീജിത്ത്

മുംബൈ: വിദ്യാ ബാലനിത് വിശ്വസിക്കാനാവുന്നില്ല. ദേശീയ പുരസ്‌ക്കാര ജേതാവായ കാര്യം ഞാന്‍,എന്നെ തന്നെ ഇക്കാര്യം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഒരു നടിയെന്ന നിലയില്‍ ഈ അവാര്‍ഡ്്് കൂടുതല്‍ ഉത്തരവാദിത്തങ്ങളാണ് തന്നില്‍ ഏല്‍പ്പിക്കുന്നതെന്ന്്് വിദ്യാബാലന്‍ വ്യക്തമാക്കി.

നടിയെന്ന നിലയില്‍ എന്റെ വളര്‍ച്ചയെ രാജ്യം അംഗീകരിക്കുകയായിരുന്നു.അക്കാര്യത്തില്‍ എനി്ക്ക്്് ആഹ്ലാദമുണ്ട്്്. എന്നിലെ നടിയെ ഇത്രത്തോളം വളര്‍ത്തിയ എന്റെ സംവിധായകരോടും പ്രേക്ഷക സമുഹത്തോടും കടപ്പാടുണ്ടെന്നും വിദ്യ വ്യക്തമാക്കി. ഡേര്‍ട്ടി പിക്്ച്ചറിലുടെ അവാര്‍ഡ്്് നേടി തന്ന സംവിധായകന്‍ മിലന്‍ ലുത്തിരയോട്്് തന്റെ നന്ദി മറക്കാനാവാത്തതാണെന്നും വിദ്യ വ്യക്തമാക്കി.

സില്‍ക്ക്്് സ്മിതയുടെ ജീവിതവുമായി അപൂര്‍വ്വ ബന്ധം മാത്രമാണ് ഈ ചിത്രത്തിനുള്ളതെങ്കിലും എത്രയോ നടിമാരുടെ ജീവിതത്തിന്റെ കാണാകാ്‌ഴ്ചകള്‍ ഈ ചിത്രം നല്‍കുന്നുണ്ട്്്. എങ്കിലും ഡേര്‍ട്ടി പിക്ച്ചറിലെ കഥാപാത്രമാകാന്‍ വേണ്ടി നടിയെന്ന നിലയില്‍ താന്‍ നടത്തിയ മാനസികമായ മുന്‍ ഒരുക്കങ്ങളും അത്തരമൊരു കഥാപാത്രത്തിലേക്ക്്് എത്തിയ എന്റെ വളര്‍ച്ചയ്്ക്കുള്ള അംഗീകാരം കുടിയായാണ് ഈ അവാര്‍ഡിനെ കാണുന്നതെന്ന്്് വിദ്യാബാലന്‍ പറഞ്ഞു. ഇത്തരം കഥാപാത്രത്തെ ഏറ്റെടുത്തതിലൂടെ വിവിധ കഥാപാത്രങ്ങളുടെ സാദ്ധ്യത എന്നിലെ അഭിനേത്രിയെ തേടിയെത്തുന്നുണ്ട്്്.ഏത്്് കഥാപാത്രത്തെയും ഏറ്റെടുക്കാന്‍ തനിക്ക്്് ഇന്ന്്് ആത്മവിശ്വാസമുണ്ടെന്നും വിദ്യാബാലന്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട് കുടുംബവേരുകളുള്ള വിദ്യാബാലന്‍ വളര്‍ന്നത്് മുംബൈയുടെ മണ്ണിലാണ്. നല്ല കഥാപാത്രം വന്നാല്‍ മലയാളത്തിലും അഭിനയിക്കാന്‍ സന്നദ്ധയാണെന്ന്്് വിദ്യ വ്യക്തമാക്കി.

'മലയാള സിനിമയ്ക്ക്' കേവലം ജൂറി പരാമര്‍ശം മാത്രം

'ബ്യാരി' സിനിമയുടെ ട്രെയിലര്‍


 


Other News In This Section