Home» Movies» 0

നോര്‍ത്ത് 24 കാതം

posted on:

16 Jun 2013

പതിവുപോലെ ഒരു ട്രെയിന്‍ തലസ്ഥാന നഗരിയിലേക്ക് കുതിക്കുകയാണ്. ഐ.ടി. പ്രൊഫഷണലായ ഹരികൃഷ്ണന്‍ എന്ന യുവാവ്, ഏറെ പ്രായമുള്ള ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായ ഗോപാലേട്ടന്‍, സാമൂഹിക പ്രവര്‍ത്തകയായ നാരായണി എന്ന പെണ്‍കുട്ടി. ഇവര്‍ ഈ ട്രെയിനിലെ യാത്രക്കാരാണ്. പല സ്ഥലങ്ങളില്‍ നിന്നും കയറിയവര്‍.

അപരിചിതരായ ഈ മൂന്നുപേര്‍ കൊല്ലത്തെ പരവൂര്‍ സ്റ്റേഷനില്‍ ഇറങ്ങുന്നു. ഇറങ്ങേണ്ടി വന്നു എന്നു പറയുന്നതാണ് ശരി. തുടര്‍ന്ന്, തങ്ങളില്‍ ഒരാള്‍ക്കുവേണ്ടി മൂന്നുപേരും കോഴിക്കോട്ടേക്ക് തിരിക്കുകയാണ്. അവരുടെ മുന്നില്‍ കൃത്യമായൊരു ലക്ഷ്യമുണ്ടായിരുന്നു. ട്രെയിന്‍ യാത്രക്കിടയില്‍മാത്രം പരിചിതരാവുന്ന ഈ മൂന്നുപേരുടെ ഒരു ദിവസത്തെ യാത്ര. അതിനിടെ അവര്‍ അഭിമുഖീകരിക്കുന്ന സംഭവങ്ങള്‍- ഇവയിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന സിനിമയാണ് 'നോര്‍ത്ത് ഇരുപത്തിനാല് കാതം'

ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നവാഗതനായ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ രചനയും സംവിധാനവും നിര്‍ഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട്ട് പുരോഗമിക്കുകയാണ്.

ഹരികൃഷ്ണനായി ഫഹദ് ഫാസില്‍, ഗോപാലേട്ടനായി നെടുമുടിവേണു, നാരായണിയായി സ്വാതി റെഡ്ഢി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തലൈവാസല്‍ വിജയ്, ചെമ്പന്‍ വിനോദ് ജോസ്, പ്രേംജി അമരന്‍, ശ്രീനാഥ് ഭാസി, സുധികോപ്പ, ശ്രിന്റ, ഗീത തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകരുന്നത് ഗോവിന്ദ് മേനോന്‍ ആണ്. ക്യാമറ: ജയേഷ് നായര്‍, കല: ജ്യോതിഷ് ശങ്കര്‍, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റില്‍സ്: വിഷ്ണു തണ്ടാശ്ശേരി, പരസ്യകല: എല്‍. ട്രെമെന്റോ, എഡിറ്റര്‍: ദിലീപ് ഡെന്നീസ്, ടൈറ്റില്‍ സോങ്: ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ടൈറ്റില്‍ ട്രാക്ക്: റെക്‌സ്‌വി ജയന്‍, അസോസിയേറ്റ് ഡയറക്ടര്‍: സാഗര്‍, പ്രൊഡക്ഷന്‍ മാനേജര്‍: സജി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സുധര്‍മന്‍ വള്ളിക്കുന്ന്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്രീകുമാര്‍ എ.ഡി., പി.ആര്‍.ഒ.: എ.എസ്. ദിനേശ്.