രുദ്രസിംഹാസനം മനയുടെ അകത്തളത്തിലിരുന്ന് എന്തുചെയ്യണമെന്നറിയാതെ ഹൈമവതി പകച്ചുനിന്നു. കാലഗതിയും കര്‍മഫലവും ഒന്നിച്ചപ്പോള്‍ മനവത്തൂര്‍ കോവിലകം ദുരന്തങ്ങളുടെ അരങ്ങായി മാറിയിരുന്നു. യൗവനത്തിന്റെ കൗതുകാവസ്ഥയില്‍ രമിച്ചിരുന്ന ഹൈമവതി ജീവിതയാഥാര്‍ഥ്യങ്ങള്‍ക്കു മുന്നില്‍ ശ്വാസമടക്കി നില്‍ക്കുമ്പോള്‍ അതു സംഭവിച്ചു. മതില്‍ ചാടിക്കടന്ന് വന്ന് ചൂണ്ടുവിരല്‍കൊണ്ട്, പരാക്രമം പ്രകടിപ്പിച്ച് മറ്റുള്ളവരെ ഭീതിയിലാഴ്ത്തിയ മദയാനയെ മെരുക്കിക്കൊണ്ട് അയാള്‍ പ്രത്യക്ഷപ്പെട്ടു. രുദ്രസിംഹന്‍. കാലവും ദേശവുമറിയാതെ മനുഷ്യദുരിതങ്ങള്‍ ഏറ്റുവാങ്ങി മറയുന്ന മാറാപ്പേന്തിയ അവധൂതന്‍. രുദ്രസിംഹന്റെ സാന്നിധ്യത്തില്‍ ജീവിതത്തെ ധീരതയോടെ നേരിടാന്‍ ശീലിച്ച ഹൈമവതി തിരിച്ചറിയുന്ന ചില സത്യങ്ങളാണ് രുദ്രസിംഹാസനം എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. അനന്തഭദ്രത്തിനുശേഷം സുനില്‍ പരമേശ്വരന്‍ കഥ, തിരക്കഥ, സംഭാഷണമെഴുതിയ രുദ്രസിംഹാസനത്തില്‍ രുദ്രസിംഹനായി സുരേഷ്‌ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷിബു ഗംഗാധരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഹൈമവതിയായി നിക്കി ഗല്‍റാണി പ്രത്യക്ഷപ്പെടുന്നു. നിഷാന്ത് സാഗര്‍, സുധീര്‍ കരമന, നെടുമുടി വേണു, ദേവന്‍, കലാഭവന്‍ ഷാജോണ്‍, സുനില്‍ സുഖദ, ശ്വേതാമേനോന്‍, കനിഹ, ശാന്തകുമാരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ജനപ്രീതി നേടിയ 'രൗദ്രതാളം' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് രുദ്രസിംഹാസനം. സുനില്‍ പരമേശ്വരന്‍ എഴുതിയ ഈ നോവല്‍ വായനക്കാര്‍ അദ്ഭുതത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദര്‍ നിര്‍വഹിക്കുന്നു. ഹേമാംബിക ഗോള്‍ഡന്‍ റേയ്‌സിന്റെ ബാനറില്‍ സുനില്‍ പരമേശ്വരന്‍, അനിലന്‍ മാധവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന രുദ്രസിംഹാസനം ഒറ്റപ്പാലത്ത് ചിത്രീകരണം ആരംഭിച്ചു. പ്രശസ്ത കവയിത്രി ജയശ്രീ കിഷോറിന്റെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം പകരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സഞ്ജയ് പടിയൂര്‍, കല-ഗിരീഷ് മേനോന്‍, മേക്കപ്പ്-പട്ടണം റഷീദ്, വസ്ത്രാലങ്കാരം-ഇന്ദ്രന്‍സ് ജയന്‍, സ്റ്റില്‍സ്-അജി മസ്‌കറ്റ്, പരസ്യകല-എഡ്മണ്ട് ജോണ്‍, എഡിറ്റര്‍-സിയാന്‍ ശ്രീകാന്ത്, അസോസിയേറ്റ് ഡയറക്ടര്‍- കൃഷ്ണകുമാര്‍, രവീണ്‍ ബാബു, സംവിധാന സഹായികള്‍-വി.എന്‍. പ്രദീപ്, മനു എന്‍. ഷാജു, അസോസിയേറ്റ് ക്യാമറാമാന്‍- രമേശ് ഗുണശേഖരന്‍, പ്രൊഡക്ഷന്‍ മാനേജര്‍- അഭിലാഷ് പൈങ്ങോട്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനീഷ് പെരുമ്പിലാവ്, വിതരണം- സെലിബ്രേറ്റ് സിനിമ, പി.ആര്‍.ഒ-എ.എസ്. ദിനേശ്.
യൂ ടൂ ബ്രൂട്ടസ്‌ ഹരിയും അബിയും. സഹോദരങ്ങളാണെങ്കിലും വ്യത്യസ്ത അഭിപ്രായങ്ങളും ചിന്താഗതിയുമുള്ളവര്‍. മാതാപിതാക്കളില്ലാത്ത ഇവര്‍ നല്ല സ്‌നേഹത്തോടെയാണ് ജീവിക്കുന്നത്. ഹരി പ്രഫഷണല്‍ ചിത്രകാരനാണ്. ഹരിയുടെ ഭാര്യയായി സഹോദരന്മാരുടെ ലോകത്തിലേക്ക് അപര്‍ണ കടന്നുവരുന്നു. ഒരിക്കല്‍ ഷേര്‍ലി എന്ന പെണ്‍കുട്ടിയോട് അബിക്ക് പ്രണയം തോന്നി. എന്തുവന്നാലും അവളെ മാത്രമേ വിവാഹം കഴിക്കൂ എന്ന പിടിവാശിയിലാണ് അബി. എന്നാല്‍ ജീവിതത്തില്‍ സ്ത്രീകള്‍ വരുംപോകും. എന്നാല്‍ കരിയറിന് മുന്‍തൂക്കം നല്‍കണം എന്ന ചിന്താഗതിക്കാരനാണ് ഹരി. പ്രണയവിഷയത്തില്‍ ഒന്നും രണ്ടും പറഞ്ഞ് ജ്യേഷ്ഠനും അനുജനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നു. അത് വലിയ വിയോജിപ്പായി വളര്‍ന്ന് അവര്‍ തമ്മില്‍ അകലുന്നു.

COMING SOON TO THEATRES

 • MALAYALAM
  • എന്നും എപ്പോഴും
   100 ഡെയ്‌സ് ഓഫ് ലവ്
   മര്യാദരാമന്‍
   നിര്‍ണായകം
   മൈ ഗോഡ്‌
 • TAMIL
  • മാസ്
   കൊമ്പന്‍
   ഉത്തമ വില്ലന്‍
   പെന്‍സില്‍
   ഓകെ കണ്‍മണി
 • TELUGU
  • ചിന്നദന മാകോശം
   മുകുന്ദ
   ജെണ്ടപായി കപിരാജു
   ബാഹുബലി
   ഗോപാല ഗോപാല
 • KANNADA
 • HINDI
  • റോയി
   എലോണ്‍
   ബേബി
   മേന്‍ ഔര്‍ മി.റൈറ്റ്
   മുംബൈ ഡല്‍ഹി മുംബൈ