ല്‍ഫോണ്‍സ് പുത്രന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമത്തിലെ അതിലും സൂപ്പര്‍ഹിറ്റായ മലരെ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പ് യൂട്യൂബില്‍ റിലീസായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പരിഹാസവര്‍ഷം.

എവരെ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ദൃശ്യങ്ങളിലുള്ളത് നാഗചൈതന്യയും ശ്രുതിഹാസനുമാണ്. മലയാളത്തിലെ അതേ ഈണത്തിലുള്ള പാട്ടിന്റെ ദൃശ്യങ്ങളിലുള്ള താരങ്ങളുടെ അഭിനയവും മറ്റുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. 

ഫെയ്സ്ബുക്കിലെ സിനിമാ ഗ്രൂപ്പുകളും ഐ.സി.യു പോലുള്ള ട്രോള്‍ ഗ്രൂപ്പുകളിലും മലര്‍ ട്രോളുകള്‍ ഇന്ന് രാവിലെ മുതല്‍ സജീവമാണ്. പ്രേമം ലൊക്കേഷനില്‍ നിന്നുള്ള ശ്രുതിഹാസന്റെ ചിത്രങ്ങള്‍ നേരത്തെ ലീക്കായപ്പോഴും വലിയ പരിഹാസമായിരുന്നു സോഷ്യല്‍ മീഡിയയിൽ.

മലയാളത്തില്‍ മലര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സായി പല്ലവിയെയും തെലുങ്കില്‍ അവതരിപ്പിക്കുന്ന ശ്രുതിഹാസനെയും താരതമ്യപ്പെടുത്തിയുള്ളതാണ് വിമര്‍ശങ്ങള്‍ ഏറെയും.

മലരെ എന്ന ഗാനത്തിലെ നിവിന്‍ പോളിയുടെ ഭാവങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന നാഗചൈതന്യയ്ക്കാണ് ഏറ്റവും അധികം പരിഹാസം ഏല്‍ക്കേണ്ടി വന്നിരിക്കുന്നത്. ക്ലാസ് മുറിയിലെ രംഗങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുന്ന നിവിന്‍ പോളിയുടെയും അല്‍ഫോണ്‍സ് പുത്രന്റെയും ചിത്രങ്ങളാണ് ട്രോള്‍ ഗ്രൂപ്പുകളില്‍ ഏറെയും.

Premam Troll

Premam Troll

 

Premam Troll

Premam Troll

 

Premam Troll

Premam Trolls