ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ തങ്ങള്‍ ഞെട്ടിപ്പോയെന്ന് സമ്മതിച്ചിരിക്കുകയാണ് സോനം കപൂറും അക്ഷയ് കുമാറും.
റുസ്തത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള അംഗീകാരം അക്ഷയ് സ്വന്തമാക്കിയപ്പോള്‍ നീരജയിലെ അഭിനയത്തിന് പ്രത്യേക ജൂറി പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് സോനം.
പാഡ്മാന് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും വാര്‍ത്ത അറിഞ്ഞത്. ഉടന്‍ തന്നെ സോനം ഒരു ഗംഭീര ചിത്രമെടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടു. ചിത്രത്തിന്റെ അടിക്കുറിപ്പിങ്ങനെ.. ആരു വിചാരിച്ചു പുരസ്കാരം ലഭിക്കുമെന്ന്. ഞെട്ടിപ്പോയി ഒപ്പം സന്തോഷവും.