അന്താരാഷ്ട്ര പുരസ്‌കാര വേദികളില്‍ പ്രിയങ്കാ ചോപ്ര സ്ഥിര സാന്നിധ്യമാണ്. 88ാമത് ഓസ്‌കാര്‍ വേദിയില്‍ ക്ഷണിക്കപ്പെട്ട അതിഥിയായെത്തിയ പ്രിയങ്ക എമ്മി അവാര്‍ഡ്‌സ് വേദിയിലും താരമായി. 
 
പുരസ്‌കാര ദാന ചടങ്ങിലേക്ക് ചുവന്ന ഗൗണ്‍ ധരിച്ചെത്തിയ പ്രിയങ്ക ഫാഷന്‍ നിരൂപകരുടെ പ്രശംസ നേടിയിരുന്നു. 

ദ നൈറ്റ് മാനേജര്‍ എന്ന ടെലിവിഷന്‍ സീരീസ് സംവിധാനം ചെയ്ത സൂസന്‍ ബീര്‍ന് നായിക ടോം ഹിഡില്‍ടണ്ണിനൊപ്പം പ്രിയങ്ക പുരസ്‌കാരം സമ്മാനിക്കുകയും ചെയ്തു. 
  
അമേരിക്കന്‍ ടെലിവിഷന്‍ ത്രില്ലര്‍ സീരീസായ ക്വാണ്ടിക്കോയിലൂടെയാണ് പ്രിയങ്ക അന്താരാഷ്ട്ര പ്രശസ്തി നേടുന്നത്. ആക്ഷന്‍ കോമഡി ചിത്രമായ ബേ വാച്ചിലൂടെ ഹോളിവുഡിലും ചുവടുറപ്പിക്കാനൊരുങ്ങുകയാണ് പ്രിയങ്ക. 2017 മെയ് മാസത്തില്‍ ചിത്രം പുറത്തിറങ്ങും.