ത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്ന് ലഭിക്കാത്ത ജനപ്രീതിയാണ് അഞ്ച് ആഴ്ച്ച കൊണ്ട് ഓവിയക്ക് 'ബിഗ് ബോസ്' റിയാലിറ്റി ഷോയില്‍ നിന്ന് ലഭിച്ചത്. എന്നാല്‍ ബിഗ് ബോസില്‍ നിന്ന് സ്വയം പുറത്തായ ഓവിയ തമിഴ് ആരാധകരുടെ ഹൃദയം തകര്‍ത്തു. ഇത്രയധികം പിന്തുണ നല്‍കിയിട്ടും ഓവിയ എന്തിന് പുറത്തുപോയി. 

മറ്റു മത്സരാര്‍ത്ഥികളുമായുള്ള അഭിപ്രായ വ്യത്യാസവും മാനസിക സമ്മര്‍ദവുമാണ് ഓവിയയെ പരിപാടിയില്‍ നിന്ന് പിന്നോട്ടു വലിപ്പിച്ചത് എന്നായിരുന്നു സംസാരം. എന്നാല്‍ താന്‍ ആരാധകരെ നിരാശയിലാഴ്ത്തിയത് എന്തിനാണെന്ന് വെളിപ്പെടുത്തി ഓവിയ തന്നെ രംഗത്തെത്തി. റിയാലിറ്റി ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനോടുള്ള നിയന്ത്രിക്കാനാകാത്ത പ്രണയമാണ് തന്നെ പരിപാടി വിടാന്‍ പ്രേരിപ്പിച്ചതെന്ന് ഓവിയ പറഞ്ഞു. 

എന്നാല്‍ തനിക്ക് ഓവിയയോട് അത്തരത്തിലുള്ള പ്രണയമില്ലെന്നാണ് ആരവിന്റെ നിലപാട്. ഷോയില്‍ തുടരുന്ന ആരവിനോട് മറ്റു മത്സരാര്‍ത്ഥികള്‍ ഓവിയയെ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ആരവ് പറഞ്ഞതിങ്ങനെ.

എനിക്ക് ഓവിയയെ ഇഷ്ടമാണ്. നല്ല സൗഹൃദമുണ്ട്. ഓവിയയെ മിസ് ചെയ്യുന്നുണ്ട്. പക്ഷെ വിവാഹം പ്രണയം അങ്ങിനെ ഒന്നും ഞാന്‍ വിചാരിച്ചിട്ടില്ല. എന്റെ മാതാപിതാക്കളുടെ തീരുമാനമാണ് ഞാന്‍ മുഖവിലയ്‌ക്കെടുക്കുക- ആരവ് വ്യക്തമാക്കി.