മെൽബൺ: വെള്ളപ്പൊക്കം വന്നാല്‍ പുറത്തിറങ്ങാതെ വീട്ടില്‍ത്തന്നെ ഇരിക്കുന്നവരെയും ദുരിതം കെട്ടടങ്ങും വരെ സ്ഥലത്ത് നിന്ന് മാറിനില്‍ക്കുന്നവരെയും കണ്ടിട്ടുണ്ട്. എന്നാല്‍ വെള്ളപ്പൊക്കം വരുമ്പോള്‍ മീന്‍പിടിക്കാനിറങ്ങി ആ ദുരിതവും ആഘോഷമാക്കുന്നവരെ കണ്ടിട്ടുണ്ടോ. അതിന് ഈ വീഡിയോ കണ്ടാല്‍ മതി.

ദമീന്‍ മോങ്ക് എന്നയാളാണ് ഫെയ്‌സ്ബുക്കില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റോഡില്‍ നിന്നു കൊണ്ടാണ് ഇയാള്‍ ചൂണ്ടയിടുന്നത്. റോഡും പാര്‍ക്കുമെല്ലാം വെള്ളം കയറി നിറഞ്ഞിരിക്കുകയാണ്. അവിടെയാണ് അയാൾ ചൂണ്ടയിട്ടത്. രസത്തിന് ചൂണ്ടയിട്ടു നോക്കിയതാണെങ്കിലും ഒരു വലിയ മത്സ്യവുമായാണ് ഇയാൾ മടങ്ങിയത്.