ബോളിവുഡ് നടിയും മോഡലുമായ സെലീന ജെയ്റ്റ്‌ലി വീണ്ടും ഇരട്ടക്കുട്ടികളുടെ അമ്മയാവാനുള്ള ഒരുക്കത്തിലാണ്. നല്ലൊരു സിനിമ ചെയ്തിട്ട് വര്‍ഷങ്ങളായെങ്കിലും അമ്മയെന്ന നിലയിലാണ് സെലീന ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഗര്‍ഭകാലം എത്ര മനോഹരമായി ആസ്വദിക്കാം എന്നതിലാണ് സെലീന ഇപ്പോള്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നത്. 

ബീച്ചില്‍ ബിക്ക്‌നിയില്‍ നിറവയര്‍ കാട്ടി ഫോട്ടോക്ക് പോസ് ചെയ്ത സെലീന വീണ്ടും ആരാധകരെ ഞെട്ടിച്ചു. ഇത്തവണ ബാത്ത്ടബ്ബില്‍ നിന്നുള്ളതാണ് സെലീനയുടെ ചിത്രം. ബാത്ത് ടബ്ബില്‍ കുളിക്കുന്നതിനിടയില്‍ നിറവയര്‍ കാണുന്ന ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സെലീന പങ്കുവെയ്ക്കുകയും ചെയ്തു. 

ലോകത്തുള്ള എല്ലാ അമ്മമാര്‍ക്കും ഗര്‍ഭിണികള്‍ക്കും ശക്തിയും ഊര്‍ജ്ജവും നല്‍കുന്നതാണ് തന്റെ ചിത്രമെന്നും ഗര്‍ഭകാലത്ത് ശരീരം കാണാന്‍ ഭംഗിയുണ്ടാവില്ലെന്ന് വാദിക്കുന്നവരില്‍ നിന്ന് അകലം പാലിക്കാനാണ് താന്‍ ഈ ചിത്രം പോസ്റ്റ് ചെയ്‌തെന്നും സെലീന പറയുന്നു. ഗര്‍ഭകാലത്ത് ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ആസ്വദിക്കണമെന്നും ഈ മുന്‍ മിസ് ഇന്ത്യ പറയുന്നു. 

celina

നേരത്തെ ബിക്ക്‌നിയിലുള്ള ചിത്രം ദുബായില്‍ വെച്ചാണ് സെലീന എടുത്തത്. ഭര്‍ത്താവ് പീറ്റര്‍ വാഗ് എടുത്ത പിങ്കും കറുപ്പും നിറത്തിലുള്ള ബിക്കിനി ധരിച്ചുനില്‍ക്കുന്ന പടം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. അന്ന് ഗര്‍ഭധാരണത്തെക്കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകള്‍ തിരുത്താനാണ് താന്‍ ബിക്ക്‌നി ചിത്രം പോസ്റ്റ് ചെയ്തതെന്ന് സെലീന പറഞ്ഞിരുന്നു. 

സെലീനയുടെ ആദ്യ പ്രസവത്തിലും ഇരട്ടകളായിരുന്നു. അഞ്ചു വയസ്സുകാരായ വിന്‍സ്റ്റണും വിരാജും. 

celina jaitly