achayansസിനിമയുടെ പ്രൊമോഷന് അണിയറക്കാര്‍ നടത്താത്ത പരീക്ഷണങ്ങളില്ല. ജയറാം നായകനായ കണ്ണന്‍ താമരക്കുളത്തിന്റെ അച്ചായന്‍സിന്റെ എഡിറ്റര്‍ കെ. ആര്‍. രജിത്ത് സിനിമയുടെ പ്രൊമോഷന് ഉപയോഗിച്ചത് സ്വന്തം വിവാഹ ക്ഷണക്കത്ത് തന്നെയാണ്. ഒരു പുറത്ത് ക്ഷണക്കത്തും മറുപുറത്ത് സിനിമയുടെ പോസ്റ്ററും. സംഭവം ഏതായാലും വെറൈറ്റി ആയിട്ടുണ്ട്.

മെയ് ഏഴിനാണ് വയനാട് മീനങ്ങാടി സ്വദേശിയായ രജിത്ത് കല്‍പറ്റ മണിയങ്കോട് സ്വദേശിയായ അഖിലയും തമ്മിലുള്ള വിവാഹം.

സി.കെ.പത്മകുമാര്‍ നിര്‍മിച്ച ചിത്രത്തില്‍ പ്രകാശ് രാജ്, അമല പോള്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.