ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തിയ ഫോട്ടോഗ്രാഫറോട് ദേഷ്യപ്പെട്ട് അഭിഷേക് ബച്ചന്. കഴിഞ്ഞ ദിവസമായിരുന്നും സംഭവം.
ഐശ്വര്യയുടെ അടുത്ത സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ നടന്ന സല്‍ക്കാരത്തിന് ശേഷം മടങ്ങുകയായിരുന്നു ഇരുവരും.
മനീഷിന്റെ വീടിനു ചുറ്റും തടിച്ചുകൂടിയ പാപ്പരാസികള്‍ ഐശ്വര്യയുടെ ചിത്രം പകര്‍ത്തി. ഐശ്വര്യ കാറില്‍ കയറുമ്പോള്‍ ഒരാള്‍ അത്ര പന്തിയല്ലാത്ത ഒരു കോണില്‍ നിന്ന് പടമെടുത്തു. അത് അഭിഷേകിന് പിടിച്ചില്ല. ഫോട്ടോഗ്രാഫറെ അടുത്തുവിളിച്ച് ശകാരിച്ച അഭിഷേക് ചിത്രങ്ങള്‍ ഉടനടി നീക്കം ചെയ്യാനും അയാളോട് ആവശ്യപ്പെട്ടു.