ക്ഷൻ സിനിമകളിൽ ഏറെ മുന്നിട്ട് നിൽക്കുന്നതാണ് എ ആര്‍ മുരുഗദോസ് ചിത്രങ്ങൾ. സിനിമാപ്രേമികളെ ആവേശത്തിക്കാൻ  മുരുഗദോസ് അടുത്തതായി വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണ് സ്പെെഡര്‍. മഹേഷ് ബാബു നായകനാകുന്ന ചിത്രം സമൂഹ നന്മക്കായി പ്രവര്‍ത്തിക്കുന്ന ശിവ എന്ന ഇൻ്റലിജൻസ് ഒാഫീസറുടെ കഥയാണ് പറയുന്നത്.

വികാരനിര്‍ഭരമായ രംഗങ്ങളും ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്സുമെല്ലാം ചേര്‍ന്നതാണ് സ്പെെഡര്‍. "വലിയൊരു സെറ്റിലാണ്  സ്പെെഡറിൻ്റെ അവസാനരംഗം ഷൂട്ട് ചെയ്തത്. 1000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ഷോട്ടിൽ ഉണ്ടായിരുന്നത്. ഒരു വലിയ കെട്ടിടം തകര്‍ന്ന് വീഴുന്നതാണ് രംഗം. ഒന്നിന് പുറകേ ഒന്നായാണ് രംഗങ്ങൾ ചിത്രീകരിച്ചത്. സെറ്റിൽ മുഴുഴൻ സമയവും ഞാൻ വേണമായിരുന്നു. തുടര്‍ച്ചതയായ എല്ലാ ഷോട്ടുകളിളും അഭിനയിക്കേണ്ടി വന്നതിനാൽ ഞാൻ ആകെ ക്ഷീണിച്ച് പോയി. അതിനാൽ ചിത്രീകരണത്തിനുശേഷം ഒരാഴ്ച എനിക്ക് എഴുന്നേൽക്കാനാവത്തവിധം ഞാൻ തളര്‍ന്നിരുന്നു"-മഹേഷ് ബാബു പറയുന്നു. 

ക്ലൈമാക്സ് രംഗങ്ങളിലെല്ലാം മഹേഷ് ബാബു നിറഞ്ഞുനിൽക്കുകയായിരുന്നു. കഥാപാത്രത്തിന്റെ തുടര്‍ച്ചയും കഥയുടെ സത്യസന്ധമായ ആവിഷ്കാരവും ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് നായകൻ ചിത്രത്തിലെ അപകടകരമായ രംഗങ്ങൾ പോലും ഡ്യൂപ്പില്ലാതെ അഭിനയിച്ചത്.