dance thampi
ഫോട്ടോ: എസ്.ശ്രീകേഷ്

ലച്ചിത്ര മേളയില്‍ തിളങ്ങുന്ന കുപ്പായവും കയ്യില്‍ ഒരു പെട്ടിയുമായെത്തിയ ഡാന്‍സര്‍ തമ്പി ആളുകളെ കയ്യിലെടുത്തത് വളരെപ്പെട്ടന്നായിരുന്നു. തന്റെ ത്രസിപ്പിക്കുന്ന സര്‍ക്കസ് കാണാന്‍ ചുറ്റും കൂടിയ തമ്പി സിനിമാനുഭവങ്ങളുടെ കഥയുമായാണ് ഷോയ്ക്ക് തുടക്കമിട്ടത്. പൃഥ്വിരാജിനെയും ഇന്ദ്രജിത്തിനെയും നടന്‍മാരാക്കിയതിന് പിന്നില്‍ തന്റെ കൈകളാണെന്നാണ് തമ്പി അവകാശപ്പെടുന്നത്. 

എന്തായാലും തമ്പിയും ശിഷ്യനും കൂടി നടത്തിയ അഭ്യാസപ്രകടനങ്ങള്‍ മേളയിലെ ഏറ്റവും വലിയ നേരമ്പോക്കായിരുന്നു. ടയറിനുള്ളിലൂടെ കയറി പുറത്തിറങ്ങുന്ന ടയര്‍ എസ്‌കേപ്പ് എന്ന അഭ്യാസമാണ് ഇരുവരും കാഴ്ചവയ്ക്കാന്‍ ഉദ്ദേശിച്ചിരുന്നത്. ശിഷ്യനൊപ്പം ടയറിനുള്ളില്‍ കയറിയ തമ്പി കുടുങ്ങിപ്പോയെന്ന് തോന്നിയെങ്കിലും 'അതി സാഹസികമായാണ'് പുറത്തെത്തിയത്. കടുത്ത പരിശീലനങ്ങള്‍ക്ക് ശേഷമാണ് താന്‍ ഈ ഐറ്റം എല്ലാവര്‍ക്കും മുന്‍പില്‍ അവതരിപ്പിച്ചതെന്ന് തമ്പി പറഞ്ഞു.

ഐറ്റം കഴിഞ്ഞപ്പോള്‍ പിന്നീടങ്ങോട്ട് തമ്പിയുടെ ആഘോഷമായിരുന്നു. നിലത്തു കിടന്നുരുണ്ട് കൈകാലുകള്‍ ഇട്ടടിച്ചാണ് തമ്പി സന്തോഷം പ്രകടിപ്പിച്ചത്.