ട്രാന്‍സ്ജെന്‍ഡറായ ഒരാള്‍ പൂര്‍ണ്ണമായി സ്ത്രീയായി മാറുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് എഡ്വാര്‍ഡൊ റോയ് ജൂനിയറിന്റെ ഫിലിപ്പൈന്‍സ് ചിത്രം ക്വിക്ക് ചെയ്ഞ്ച്. ഇത്തരം പാര്ശ്വഫലങ്ങളിലൂടെയാണ് ട്രാന്‍സ്ജെന്‍ഡറുടെ ജീവിതം മാറിമറിയുന്നത്. ഹോര്‍മോണിലുണ്ടാകുന്ന മാറ്റങ്ങളും ശസ്ത്രക്രിയയുടെ ഭാഗാമായി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതും ശരീരത്തിനും തൊലിക്കും ഒരുപാട് പ്രശ്നങ്ങളുണ്ടാക്കുന്നു.
ഈ പ്രശ്നങ്ങളെല്ലാം ക്വിക്ക് ചെയ്ഞ്ച് എന്ന ചിത്രം ചര്‍ച്ച ചെയ്യുമ്പോള്‍ ഭിന്നലിംഗക്കാരെ സംബന്ധിച്ച് അത് വളരെ ഉപകാരപ്രദമാണെന്ന് ശ്രീക്കുട്ടിയും കൂട്ടുകാരും പറയുന്നു. ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മലയാള ചിത്രങ്ങളും ഇന്ത്യന്‍ ചിത്രങ്ങളുമില്ലാത്തതിന്റെ നിരാശ ഇവര്‍ മറച്ചു വെക്കുന്നുമില്ല.