പനാജി: 47ാം അന്താരാഷ്ട്ര ചലചിത്ര മേളയില്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റേസ മിർകരിമി സംവിധാനം ചെയ്ത ഇറാനിയനൻ ചിത്രം ഡോട്ടറാണ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം നേടിയത്. ഡോട്ടറിലെ അഭിനയത്തിന് ഹർഹാദ് അസ്ലാനി മികച്ച നടനും ലാറ്റ്വിയൻ ചിത്രം  മെലോ മഡിലെ അഭിനയത്തിന് എലീന വാസ്ക മികച്ച നടിയുമായി. തുർക്കി ചിത്രം റൗഫ് ഒരുക്കിയ സോണർ കാനർ, ബാരിസ് കായ എന്നിവർ മികച്ച സംവിധായകർക്കുള്ള പുരസ്കാരം നേടി.

പുരസ്കാര ജേതാക്കൾ:

മികച്ച ചിത്രം: ഡോട്ടർ (ഇറാൻ)

മികച്ച നടന്‍- ഫര്‍ഹാദ് അസ്ലാനി, ചിത്രം- ദ ഡോട്ടര്‍ (ഇറാൻ)

മികച്ച നടി- എലീന വാസ്‌ക. ചിത്രം മെലോ മഡ് (ലാറ്റ്വിയ)

മികച്ച സംവിധായകന്‍- സോണര്‍ കാനര്‍, ബാരിസ് കായ, ചിത്രം: റൗഫ് (തുർക്കി)

പ്രത്യേക ജൂറി പുരസ്‌കാരം- ദ ത്രോണ്‍, (ദക്ഷിണ കൊറിയ), സംവിധായകന്‍ ലീ ജൂന്‍ ഇക്

ഐ.സി.എഫ്.ടി. യുണെസ്‌ക്കോ ഗാന്ധി അവാര്‍ഡ്- കോള്‍ഡ് ഓഫ് കലന്ദര്‍ ( തുര്‍ക്കി), സംവിധാനം: മുസ്തഫ കാര

ഐ.സി.എഫ്.ടി. യുണെസ്‌ക്കോ ഗാന്ധി അവാര്‍ഡിന്റെ പ്രത്യേക പുരസ്‌കാരം-  അപ്പോളജി (കാനഡ), സംവിധാനം- ടിഫാനി ഹിസിങ്.

കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ്, ഗോവ മുഖ്യമന്ത്രി നാരായൺ പർസേക്കർ, ഗവർണർ മൃദുല സിൻഹ, സംവിധായകൻ എസ്. എസ്. രാജമൗലി എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.

ലൈവ് അപ്ഡേറ്റ്കൾ