rahman song
ഫോട്ടോ: ബി.മുരളീകൃഷ്ണൻ

ണലാരണ്യത്തെയും പ്രവാസി മനസ്സുകളെയും പാട്ട് കൊണ്ട് കുളിരണിയിച്ച രാത്രിയില്‍ മതിമറന്ന് എ.ആര്‍. റഹ്മാന്‍. എല്ലാവരും ചേര്‍ന്ന് ഇതിനെ ഒരു അവിസ്മരണീയ രാത്രിയാക്കി. ഇത് സാധ്യമാക്കിയ മാതൃഭൂമിക്ക് നന്ദി. റഹ്മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഏഴു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് റഹ്മാന്‍ ദുബായില്‍ ഒരു പൂര്‍ണ സംഗീതനിശയ്ക്കായി എത്തുന്നത്. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ സംഗീത വിരുന്ന് കൊണ്ട് പക്ഷേ, ആസ്വാദകരുടെ ആവേശത്തെ ഏഴാഴിയും കടത്തി റഹ്മാൻ.

'ഓ നാദാന്‍ പരിന്തേ ഘര്‍ ആജാ...' എന്നുതുടങ്ങുന്ന ഹൃദ്യമായ ഹിന്ദിഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം തുടങ്ങിയത്.

സംഗീതസംവിധായകനായിരുന്ന പിതാവ് ആര്‍.കെ. ശേഖറിനുള്ള സമര്‍പ്പണമായി ശ്വേത മോഹനൊപ്പം  ചോറ്റാനിക്കരയമ്മ എന്ന മലയാളം സിനിമയ്ക്കുവേണ്ടി ശേഖര്‍ ഈണം പകര്‍ന്ന 'മനസ്സു മനസ്സിന്റെ...' എന്നുതുടങ്ങുന്ന ഗാനവും റഹ്മാന്‍ ആലപിച്ചു.