നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ഥ് ശിവ ഒരുക്കുന്ന സഖാവ് തിയേറ്ററുകളിലെത്തി. ജേക്കബിന്റെ സ്വര്‍ഗരാജ്യം കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് നിവിന്‍ നായകനാവുന്ന ഒരു ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചതും സിദ്ധാര്‍ഥ് ശിവ തന്നെ. കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോയ്ക്കുശേഷം സിദ്ധാര്‍ഥ് ശിവ ഒരുക്കുന്ന ചിത്രമാണിത്.

കമ്മൂണിസ്റ്റ് പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.

ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങളള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

വിപ്ലവഗാനത്തോടെയാണ് ചിത്രത്തിന് തുടക്കമാവുന്നത്.

കൃഷ്ണപിള്ളയും വി.എസും കോടിയേരിയുമെല്ലാമുണ്ട്‌

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചുള്ള കഴിഞ്ഞകാല വാര്‍ത്തകളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിലുകള്‍ തെളിയുന്നത്.

എസ്.കെ.കെയുടെ ജില്ലാ നേതാവാണ് കിച്ചു എന്ന കൃഷ്ണന്‍.

നിവിന്‍  പോളിയുടെ കോമഡിയിലൂടെയാണ് സിനിമ മുന്നോട്ടു പോകുന്നത്.

ജനങ്ങളെ പറ്റിച്ച് എങ്ങനെ നേതാവാകാം എന്ന് അല്‍ത്താഫിന് സ്റ്റഡി ക്ലാസില്‍ പറഞ്ഞുകൊടുത്തുകൊണ്ടാണ് സിനിമ തുടങ്ങുന്നത്

ഗായത്രി സുരേഷ്, അപര്‍ണ ഗോപിനാഥ്, ഐശ്വര്യ രാജേഷ് എന്നിവരെ ആസ്പത്രിയിലെ ഒരു സീനില്‍ വച്ചാണ് അവതരിപ്പിക്കുന്നത് 

സഖാവ് കൃഷ്ണന്‍ എന്ന പഴയകാല രാഷ്ട്രീയ പ്രവര്‍ത്തകന്റെ കഥയിലേയ്ക്കുള്ള യാത്രയാണ് സിനിമയുടെ തുടക്കം.

പീരുമേടിന്റെ തണുപ്പിലേയ്ക്ക് കാട്ടുതീ പോലെ വന്ന സഖാവ് കൃഷ്ണന്‍

കോട്ടയം ജില്ലാ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സഖാവ് കൃഷ്ണനെ അയച്ചത്‌

സിനിമ ആദ്യ പകുതിയിലെത്തുമ്പോള്‍ ഒരു സഖാവ് മറ്റൊരു സഖാവില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും തിരിച്ചറിവിന്റെ വക്കില്‍ എത്തിനില്‍ക്കുകയും ചെയ്യുന്നു. ഇരട്ടവേഷത്തിലെത്തുന്ന നിവിന്‍ പോളി ഒന്നില്‍ കോമാളിയും മറ്റൊന്നില്‍ നേതാവുമാണ്.

അടിയും ഇടിയും വിപ്ലവവുമെല്ലാമായി ആസ്വാദ്യകരമാണ് ഒന്നാം പകുതി

കഥ ഫഌഷ് ബാക്കില്‍ തന്നെ. പീരുമേട്ടിലെ കര്‍ഷക പ്രസ്ഥാനവും പാര്‍ട്ടി പ്രവര്‍ത്തനവുമെല്ലാം തന്നെ രണ്ടാം പകുതിയിലും

പഴയ കാലത്തില്‍ നിന്ന് മാറി സിനിമ അവസാനിക്കാറാകുമ്പോള്‍ സഖാവ് കൃഷ്ണന്റെ ഇപ്പോഴത്തെ ജീവിതമാണ് കാണിക്കുന്നത്. സമകാലികമായ ഒരു സംഭവമാണ് സിനിമ സംസാരിക്കുന്നത്

നല്ലൊരു സന്ദേശത്തോടെയാണ് സിനിമ അവസാനിക്കുന്നത്. ഒരു കമ്മ്യൂണിസ്റ്റുാകാരന്‍ എങ്ങിനെയാവണമെന്ന് യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരന്‍ പറയുന്നതാണ് ചിത്രത്തില്‍. പുതിയ തലമുറയ്ക്ക് പ്രചോദനമാവുന്ന കഥാപാത്രം. ഒരു പീരിയഡ് സിനിമ എന്ന നിലയില്‍ ആസ്വാദ്യകരമാണ് സഖാവ്.