എഡിറ്റര്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ''ടേക് ഓഫി''ന്റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആസിഫ് അലിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന ട്രെയിലറാണിത്. 

ആദ്യ ട്രെയിലര്‍ പോലെ തന്നെ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളാണ് പുതിയതിലുമുള്ളത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി, ആസിഫ് അലി എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകനും പി.വി.ഷാജികുമാറും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. സനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

രാജേഷ് പിള്ള ഫിലിംസ് ഇന്റര്‍നാഷണല്‍ ഫിലിംസും ആന്റോ ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 24നാണ് ടേക് ഓഫ് തിയറ്ററുകളിലെത്തുന്നത്.