പൊതുവേദിയില്‍ ധന്‍സികയെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകനും നടനും നിര്‍മാതാവുമായ ടി രാജേന്ദ്രർ. വിഴിത്തിരു എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിനിടയാണ് ടി രാജേന്ദര്‍ ധന്‍സികയെ പരസ്യമായി ചീത്ത വിളിച്ചത്. 

വാര്‍ത്തസമ്മേളനത്തില്‍ ധന്‍സിക സംസാരിച്ച് കഴിഞ്ഞതിന് ശേഷമായിരുന്നു രാജേന്ദര്‍ ക്ഷുഭിതനായത്. സംസാരത്തിനിടയില്‍ ധന്‍സിക ഒരിക്കല്‍ പോലും തന്റെ പേര് പരാമര്‍ശിച്ചില്ല എന്നതായിന്നു രാജേന്ദറിന്റെ പരാതി.

'സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം കബാലിയില്‍ അഭിനയിച്ച ശേഷം ധന്‍സിക ഈ ടി രാജേന്ദറിനെ മറന്നു. അതുകൊണ്ടാണ് അവള്‍ എന്റെ പേര് പോലും പറയാന്‍ മറന്നത്. ഇത് ലോകത്തിന്റെ സ്‌റ്റൈല്‍ ഇതാണ്. നീ ഒരു കാര്യം പഠിക്കണം. ഈ ലോകത്ത് ആര് എപ്പോള്‍ എന്തായി തീരുമെന്ന് പറയാനാകില്ല. 

രാജേന്ദ്രന്റെ വാക്ക് കേട്ട് ധന്‍സിക മാപ്പ് പറഞ്ഞിട്ടും രാജേന്ദ്രർ വിട്ടില്ല.

'നിന്റെ മാപ്പും മതിപ്പും ഒന്നും എനിക്ക് വേണ്ട. ഇത് ഞാന്‍ ചന്തയില്‍ കൊണ്ട് വില്‍ക്കാനൊന്നും പോകുന്നില്ല. മര്യാദ ചോദിച്ച് വാങ്ങാന്‍ കഴയില്ല. മര്യാദ എന്താണെന്ന് ഞാന്‍ പഠിപ്പിച്ച് തരാം. ഒരു സഹോദരനെപ്പോലെ. വിവാദം സൃഷ്ടിക്കാനല്ല ഞാന്‍ ഈ പറയുന്നത്. പൊതുവേദിയില്‍ രാജേന്ദ്രർ പരസ്യമായി ശകാരിച്ചപ്പോള്‍ ധന്‍സികയ്ക്ക് പിടിച്ചു നില്‍ക്കാനായില്ല. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ താരം കണ്ണീരണിഞ്ഞു.