ദിനേഷ് വിജയന്‍ സംവിധാനം ചെയ്യുന്ന രാബ്തയുടെ ട്രെയിലര്‍ പുറത്തിറങ്ങുന്ന ചടങ്ങില്‍ സുശാന്ത് സിംഗും പത്രപ്രവര്‍ത്തകയും തമ്മില്‍ കടുത്ത വാഗ്വാദം. ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിനെക്കുറിച്ച് ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. 

സിനിമ പ്രവര്‍ത്തകര്‍ക്ക് കുല്‍ഭൂഷണ്‍ യാദവ് പ്രശ്‌നത്തില്‍ എന്താണ് പറയാനുള്ളത് എന്നതായിരുന്നു പത്രപ്രവര്‍ത്തകയ്ക്ക് അറിയേണ്ടിയിരുന്നത്. ഈ അവസരത്തില്‍ സിനിമയെക്കുറിച്ച് മാത്രം സംസാരിച്ചാല്‍ പോരെ എന്ന് സംവിധായകന്‍ ചോദിച്ചപ്പോള്‍, സിനിമാക്കാര്‍ക്ക് രാജ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ താല്‍പര്യമില്ലേ എന്നായി മറു ചോദ്യം.

തനിക്ക് ഈ വിഷയത്തെക്കുറിച്ച് തല്‍ക്കാലം ഒന്നും പറയാനില്ല എന്നും കാര്യങ്ങള്‍ നന്നായി മനസ്സിലാക്കിയ ശേഷം അഭിപ്രായം പറയാമെന്ന് സുശാന്ത് പറഞ്ഞപ്പോള്‍ വ്യക്തിപരമായ ചോദ്യമല്ല ജനങ്ങള്‍ക്ക് അറിയാന്‍ താല്‍പര്യമുള്ള കാര്യമാണ് ചോദിച്ചതെന്നും പത്രപ്രവര്‍ത്തക മറുപടി നല്‍കി. പിന്നീട് ഇരുവരും തമ്മിലുള്ള തര്‍ക്കം മുറുകുകയായിരുന്നു. 

വീഡിയോ കാണാം