കൊച്ചിയിലെ ജനക്കൂട്ടം തനിക്ക് തന്നത് സ്‌നേഹവും ബഹുമാനവുമാണെന്ന് സണ്ണി ലിയോണ്‍. ഒരു സ്വകാര്യ ചാനലിന്റെ ചാറ്റ് ഷോയിലാണ് സണ്ണി ദേശീയതലത്തില്‍ വലിയ ചര്‍ച്ചയായ തന്റെ കൊച്ചി സന്ദര്‍ശനത്തെക്കുറിച്ച് മനസ്സു തുറന്നത്.

തന്നെ കാണാന്‍ കൊച്ചിയിലെത്തിയവരെ കളിയാക്കുന്നവരെയും ചീത്തപറയുന്നവരെയും കണ്ടപ്പോള്‍ ദേഷ്യം വന്നെന്ന് സണ്ണി പറയുന്നു. ആ ജനക്കൂട്ടം എനിക്ക് തന്നത് സ്‌നേഹവും ബഹുമാനവുമാണ്. അവര്‍ അക്രമാസക്തര്‍ ആയിരുന്നില്ല. മോശം വാക്കുകള്‍ പറഞ്ഞ് എന്നെ വിഷമിപ്പിച്ചില്ല. അവര്‍ വളരെ സന്തോഷത്തിലായിരുന്നു-സണ്ണി പറഞ്ഞു.

സമീപകാലത്ത് കേരളത്തില്‍ നടന്ന പൊതുപരിപാടികളില്‍ ഏറ്റവും കൂടുതല്‍ ജനക്കൂട്ടം എത്തിയത് സണ്ണിയെ കാണാനായിരുന്നു. സ്‌നേഹക്കടല്‍ എന്നാണ് സണ്ണി ഈ ജനക്കൂട്ടത്തെ വിശേഷിപ്പിച്ചത്. എം.ജി. റോഡിലെ ഫോണ്‍ 4ന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനായിരുന്നു സണ്ണി അന്ന് കൊച്ചിയിലെത്തിയത്. 

സണ്ണിയെ കാണാനെത്തിയവരെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിയാളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്.