മക്കയില്‍ വച്ച് തനിക്കു നേരെ ലൈംഗികാതിക്രമണമുണ്ടായെന്ന് ബിഗ് ബോസിലെ മുന്‍ മത്സരാര്‍ഥിയും മോഡലുമായ സോഫിയ ഹയാത്. ഉംറയില്‍ പങ്കെടുക്കാന്‍ പ്രതിശ്രുതവരന് വ്ളാദിനൊപ്പമാണ് സോഫിയ മക്കയിലേക്ക് പോയത്.
ആള്‍ക്കുട്ടത്തില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറയുന്ന വീഡിയോ സോഫിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസ്ലാം സ്ത്രീകളെ ബഹുമാനിക്കാനാണ് പഠിപ്പിക്കുന്നത്. അതുകൊണ്ടാണ് ഞാന്‍ ഇസ്ലാമിനെ ഇത്രയേറെ സ്നേഹിക്കുന്നത്. രണ്ടാം വട്ടമാണ് ഞാന്‍ ഉമ്രയില്‍ പങ്കെടുക്കുന്നത്. തിരക്കിനിടയില്‍ വച്ചാണ് ഒരാള്‍ മോശമായ രീതിയില്‍ പെരുമാറിയത്. സംഭവം കണ്ടുനിന്ന ചില നല്ല പുരുഷന്മാര് എന്റെ രക്ഷയ്ക്കെത്തി- സോഫിയ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.