ണ്ടവർ കണ്ടവർ ചോദിച്ചു. ഇതെന്തൊരു അത്ഭുതം. ഇതെന്തൊരു ലുക്ക്. ഇത്രയും ഗ്ലാമറസായി, വെറൈറ്റി ലുക്കിൽ ഇതുവരെ കണ്ടിട്ടില്ല ലെനയെ.

ക്രീം ലൈഫിനുവേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ ശരിക്കും ബോൾഡും ബ്യൂട്ടിഫുളുമായിരുന്നു ലെന. മഹാദേവൻ തമ്പിയുടെ ടീമാണ് ലെനയെ ക്യാമറയിൽ പകര്‍ത്തിയത്.

ഒരു മാസം കൊണ്ട് ശരീരഭാരം ഏഴ് കിലോ കുറച്ചാണ് ലെന ഫോട്ടോഷൂട്ടിനെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഒരു മാസം കൊണ്ട് ഏഴ് കിലോ ശരീരഭാരം കുറച്ച കാര്യം ലെന വെളിപ്പെടുത്തിയത്.