പുകവലിയും മദ്യപാനവും ഉപേക്ഷിച്ച് ആരോഗ്യത്തോടെ ജീവിക്കാന്‍ താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നതായി ഷാരൂഖ് ഖാന്‍. 

മുംബൈയില്‍ വച്ചു നടന്ന ഇന്ത്യടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു ഷാരൂഖ്. 

എനിക്ക് ഒരുപാട് പ്രായമായിരിക്കുന്നു. മൂന്നാമത്തെ കുഞ്ഞ് അബ്രാമിന് വെറും നാല് വയസ്സ് മാത്രമേ ആയിട്ടുള്ളു. അവനൊപ്പം ഒരുപാട് കാലം ജീവിക്കണം എന്ന് ആഗ്രഹമുണ്ട്. ഇതെല്ലാം സാധ്യമാകണമെങ്കില്‍ ആരോഗ്യമുള്ള ജീവിത രീതി എത്രയും പെട്ടന്ന് തിരഞ്ഞെടുത്തേപ്പറ്റു. അതിനാല്‍ പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ ഞാന്‍ ഉപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ്- ഷാരൂഖ് പറഞ്ഞു.